അരിമ്പൂർ: വീടിന്റെ മുകളിൽനിന്നു വീണ് വ്യാപാരി മരിച്ചു. കണ്ടശാംകടവിൽ അരി വ്യാപാരം നടത്തുന്ന ഏനാമാക്കൽ ട്രേഡേഴ്സ് ഉടമ കൈമഠത്തിൽ ആന്റോ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം.
വീടിന്റെ ടെറസിൽ കയറിയ ആന്റോ കാൽവഴുതി താഴേക്കു വീഴുകയായിരുന്നുവെന്നു പറയുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നാളെ രാവിലെ 10ന് എറവ് സെന്റ് തെരേസാസ് (കപ്പൽ പള്ളി) പള്ളിയിൽ. ഭാര്യ: ജാൻസി. മക്കൾ: അഖില, അമൽ. മരുമകൻ: നിഥിൻ.