പൈ​തൃ​കത്തിന്‍റെ യോ​ഗ​ാവാ​രാ​ഘോ​ഷ​ം സ​മാ​പ​ിച്ചു
Tuesday, June 25, 2024 1:27 AM IST
ഗു​രു​വാ​യൂ​ർ: പൈ​തൃ​കം ഗു​രു​വാ​യൂ​രി​ന്‍റെ യോ​ഗ​ാവാ​രാ​ഘോ​ഷ​ങ്ങ​ൾക്കു ​സ​മാ​പ​ന​മാ​യി. ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ​. വി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ ട​നം ചെ​യ്തു. ക്ഷേ​ത്രം ഊ​രാ​ള​ൻ മ​ല്ലി​ശേരി പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഭ​ദ്രദീ​പം തെ​ളി​യി​ച്ചു.​ പൈ​തൃ​കം ക​ലാ​ക്ഷേ​ത്ര ചെ​യ​ർ​മാ​ൻ മ​ണ​ലൂ​ർ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗാ അ​ധ്യാ​പ​ക​നു​ള്ള യോ​ഗ​ാ ശ്രേ​ഷ്ഠ പു​ര​സ്കാ​രം ച​ന്ദ്ര​ൻ പി. ​വേ​ലാ​യു​ധ​നു സ​മ്മാ​നി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​കെ.​ സ​ജി​വ്‌കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. പൈ​തൃ​കം കോ​-ഒാർഡി​നേ​റ്റ​ർ അ​ഡ്വ​. ര​വി ച​ങ്ക​ത്ത്, പ്ര​മോ​ദ് കൃ​ഷ്ണ, എ.​കെ. ദി​വാ​ക​ര​ൻ, ശ്രീ​ധ​ര​ൻ മാ​മ്പു​ഴ, ഡോ. ​സോ​മ​സു​ന്ദ​ര​ൻ, ഇ​ന്ദി​ര സോ​മ​സു​ന്ദ​ര​ൻ, കെ.​കെ. ച​ന്ദ്ര​ൻ, ജാ​ക്ക് സി​റി​യ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.