കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. പുഴയ്ക്കൽ മുതൽ മുതുവറ വരെയുള്ള ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഞായറാഴ്ച കുഴിയടയ്ക്കൽ തുടങ്ങി. ഇന്നലെ ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള കുഴികൾ അടയ്ക്കുന്ന പ്രവൃത്തികളും ചെയ്തു.
29 ലക്ഷം രൂപയുടെ പ്രവൃത്തികളാണു പുരോഗമിക്കുന്നത്. പുഴയ്ക്കൽ മുതൽ മുതുവറ, അമലനഗർ എന്നിവിടങ്ങളിലും പുറ്റേക്കര മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിലെ കുഴികളാണ് അടക്കുന്നത്. മഴക്കാലം ശക്തി പ്രാപിച്ചതോടെ റോഡുകളിൽ കുഴികൾ നിറഞ്ഞ് യാത്ര ദുരിതപൂർണമായിരുന്നു. കുഴിടയ്ക്കൽ നടത്തുന്നതോടെ യാത്ര പ്രശ്നങ്ങൾക്ക് പരിഹാരമാകും.