എടത്തിരുത്തി: കുണ്ടും കുഴിയും നിറഞ്ഞ് ചെളിക്കുളമായി റോഡ്. എടത്തിരുത്തി പഞ്ചായത്ത് രണ്ടാം വാർഡ് അയ്യൻപടി - കുട്ടമംഗലം റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. റോഡിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതുമൂലം സഞ്ചാരയോഗ്യമല്ലാതായി. റോഡ് ടാറിംഗിനായി 10 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മഴക്കാലത്തിനുശേഷം പണികൾ ആരംഭിക്കുമെന്നും കുടിവെള്ളത്തിനായി പൈപ്പിടുന്ന ജോലികൾ നീണ്ടുപോയതിനാലാണ് ടാറിംഗ് വൈകിയതെന്നും വാർഡ് മെമ്പർ ദിൽഷ സുധീർ പറഞ്ഞു.