ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണം: കൂ​ട്ടന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Sunday, September 29, 2024 1:43 AM IST
ചാ​ല​ക്കു​ടി: ലോ​ക​ ഹൃ​ദ​യ​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ്് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​വും സെ​ൻട്ര​ൽ റോ​ട്ട​റി​ ക്ല​ബ്ബും ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൃ​ദ​യ​ത്തി​ന് വേ​ണ്ടി ന​ട​ത്തം "വാ​ക്ക​ത്തോ​ൺ 2024' സം​ഘ​ടി​പ്പി​ച്ചു.

ക​ലാ​ഭ​വ​ൻ മ​ണി പാ​ർ​ക്കി​ൽ സെ​ന്‍റ്് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ആ​ന്‍റു ആ​ല​പ്പാ​ട​ൻ ഫ്ലാ​ഗ് ഒാഫ് ​ചെ​യ്തു. മു​നി​സി​പ്പ​ൽ​ചെ​യ​ർ​മാ​ൻ എ​ബി ​ജോ​ർ​ജ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.​ ഡ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ജെ​യിം​സ് ഉ​ദ​്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ.​ പോ​ൾ റാ​ഫേ​ൽ സന്ദേശം നൽകി. ജോ​ഷി ചാ​ക്കോ, ടി.​ജെ. പ്രി​ൻ​സ്, ടി​ത്ത് ജോ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ആ​ന​മ​ല​ ജം​ഗ്ഷ​ൻ, ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​ൻ, സെ​ന്‍റ് മേ​രീ​സ് പ​ള്ളി ജം​ഗ്ഷ​ൻ, സൗ​ത്ത് ജം​ഗ്ഷ​ൻ എ​ന്നി​വ​ിട​ങ്ങ​ളി​ൽ സെ​ന്‍റ്് ജെ​യിം​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ്മോ​ബ് ജ​നശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ ഊ​ക്ക​ൻ, ഡോ. ​ജെ​റി ജെയ്ക്ക​ബ്, ബി​ബി​ൻ മാ​ണി​ക്യ​ത്ത​നാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.