തിരുവാതിരക്കളിയെ ജനകീയമാക്കാൻ പാല​ക്കാ​ട​ൻ കൂ​ട്ടാ​യ്മ​യ്ക്ക് അം​ഗീ​കാ​രം
Friday, June 28, 2024 7:01 AM IST
നെ​ന്മാ​റ: പാ​ര​മ്പ​ര്യത്തനി​മ നി​ല​നി​ർ​ത്തി തി​രു​വാ​തി​രക്കളി ജ​ന​കീ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി രൂ​പംകൊ​ണ്ട താ​ളം (തി​രു​വാ​തി​രക്കളി ആ​ർ​ട്ട് ല​വേ​ഴ്സ് അ​ച്ചീ​വിം​ഗ് മൂ​വ്മെ​ന്‍റ്) എ​ന്ന കൂ​ട്ടാ​യ്മ​യ്ക്കു സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്യൂണി​ക്കേ​ഷ​ൻ ആൻഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​രു​വാ​തി​രക്ക​ളി അ​വ​ത​രി​പ്പി​ക്കാ​ൻ തെര​ഞ്ഞെ​ടു​ത്തു.

വ​ർ​ഷ​ങ്ങ​ളാ​യി ഈ ​മേ​ഖ​ല​യി​ൽ നി​ൽ​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ പ​ല തി​രു​വാ​തി​രക്കളി ടീ​മു​ക​ളെ​യും പി​ൻ​ത​ള​ളി കൊ​ണ്ടാ​ണ് കേ​വ​ലം ഒ​രു വ​ർ​ഷം മു​മ്പ് മാ​ത്രം രൂ​പീ​കൃ​ത​മാ​യ താ​ളം അം​ഗീ​കാ​രം നേ​ടി​യ​ത്.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് ടീ​മു​ക​ൾ താ​ള​ത്തി​ന്‍റെ കീ​ഴി​ലു​ള്ള​പ്പോ​ൾ മാ​ല​തി ര​ഘു​ന​ന്ദ​ൻ, ജ​യ ശ്രീ​ധ​ർ, അം​ബി​ക ക​രു​ണ​ദാ​സ്, അ​നി​ല രാ​ജേ​ഷ്, വി​ദ്യ വേ​ണു​ഗോ​പാ​ൽ, പ്ര​ഭ ശ​ശി, ര​ജ​നി സു​രേ​ഷ്കു​മാ​ർ, പ്ര​ജി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വീ​ട്ട​മ്മ​മാ​രെ ചേ​ർ​ത്ത് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജീ​വ് മേ​നോ​ൻ ഒ​രു​ക്കി​യ പാ​ല​ക്കാ​ട് കൂ​ട്ടാ​യ്മ​യി​ലു​ള​ള ടീമിനെ​യാ​ണ് മ​ന്ത്രാ​ല​യം തെര​ഞ്ഞെ​ടു​ത്ത​ത്. താ​ളം ഇ​ന്ന് ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​മേ​രി​ക്ക, ദു​ബാ​യ് തു​ട​ങ്ങി​യ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ധാ​രാ​ളം ആ​ളു​ക​ളെ ഓ​ൺ​ലൈ​ൻ ആ​യും നേ​രി​ട്ടും തി​രു​വാ​തി​രക്കളി അ​ഭ്യ​സി​പ്പി​ക്കു​ന്നു​ണ്ട്.