വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി തു​ട​ങ്ങി
Saturday, June 29, 2024 12:33 AM IST
വ​ട​ക്ക​ഞ്ചേ​രി: റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച​തി​ന് ഫ​ല​മു​ണ്ടാ​യി. വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ നി​ന്നും തു​ട​ങ്ങു​ന്ന ഗ്രാ​മം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി തു​ട​ങ്ങി. താ​ത്കാ​ലി​ക​മാ​യി കു​ഴി​ക​ള​ട​ച്ച് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കും. പി​ന്നീ​ട് ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ മ​ഴ ശ​മി​ക്കു​ന്ന​തോ​ടെ റീ ​ടാ​റിം​ഗ് വ​ർ​ക്കു​ക​ളും ന​ട​ത്തും. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

പ​ണി​ക​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മു​ത്തു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ട്. ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ, അ​യ്യ​പ്പ​സ്വാ​മി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ രാ​ഷ്ട്രീ​യ നി​റ​വും മ​റ്റു നി​ല​പാ​ടു​ക​ളും മാ​റ്റി വ​ച്ച് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​ത്. ടൗ​ൺ വി​ക​സ​ന​ത്തി​നാ​യി പ​ല ഘ​ട്ട​ങ്ങ​ളി​ലും മു​ന്നി​ൽ നി​ന്ന​വ​ർ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​തി​ന്‍റെ ഗൗ​ര​വം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും തി​രി​ച്ച​റി​ഞ്ഞു.

നാ​ട്ടു​കാ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി അ​ധി​കാ​രി​ക​ൾ ച​ർ​ച്ച ന​ട​ത്തി ഉ​ട​ൻ കു​ഴി​യ​ട​ക്കു​മെ​ന്നും പി​ന്നാ​ലെ റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ ന​ട​ത്തു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി.​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ട​സ​ങ്ങ​ളെ​ല്ലാം നീ​ക്കി പ​ഞ്ചാ​യ​ത്ത് വാ​ക്ക് പാ​ലി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​ർ. എ​ട്ടു വ​ർ​ഷ​ത്തോ​ള​മാ​യി അ​വ​ഗ​ണ​ന​യി​ലാ​യി​രു​ന്നു റോ​ഡ്. നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ എ​ല്ലാം പെ​ട്ടെ​ന്നാ​യി. പാ​ല​ക്കു​ഴി, ആ​രോ​ഗ്യപു​രം തു​ട​ങ്ങി മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​ണ് ഗ്രാ​മം റോ​ഡ്.