വൈ​ദ്യു​തി വേ​ലി​ക​ൾ വ്യാ​പ​കം: പോ​ലീ​സ് അ​ന്വേഷ​ണം തു​ട​ങ്ങി
Monday, July 1, 2024 1:09 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ അ​പ​ക​ട​ക​ര​മാംവി​ധം വൈ​ദ്യു​തി വേ​ലി​ക​ൾ വ്യാ​പ​ക​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​ത്ത​രം നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ണി​യം​കു​ളം മ​നി​ശേരി​യി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം ത​ട​യാ​ൻ സ്ഥാ​പി​ച്ച അ​ന​ധി​കൃ​ത വൈ​ദ്യു​ത​വേ​ലികൂ​ടി കെഎ​സ്ഇബി ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ധി​കൃ​ത​ർ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തി​നൊ​പ്പം വേലി സ്ഥാ​പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ട​ത്ത് അ​ന​ധി​കൃ​ത വൈ​ദ്യു​ത​വേ​ലി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് ക്ഷീ​ര​ക​ർ​ഷ​ക മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് കോ​ഴി​ഫാ​മി​ന് ചു​റ്റു​മാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ളെ​യും ത​ട​യാ​ൻ വൈ​ദ്യു​ത​വേ​ലി സ്ഥാ​പി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​നി​ശേരി​യി​ലെ സ്വ​കാ​ര്യ​വ​ള​പ്പി​ൽ അ​ന​ധി​കൃ​ത വൈ​ദ്യു​ത​വേ​ലി ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.

കാ​ട്ടു​പ​ന്നി​ക​ളെ കു​രു​ക്കാ​ൻ ഒ​രു​ക്കി​യ കെ​ണി​യെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു കെഎ​സ്​ഇബി അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന.

കാ​ട്ടു​പ​ന്നി​ക​ൾ ഉ​ൾ​പ്പെ​ടെ മൃ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്‌ മേ​ഖ​ല​യി​ൽ പ​ല​യി​ട​ത്തും ഇ​ത്ത​രം കെ​ണി​ക​ളു​ണ്ടെ​ന്ന്‌ പോ​ലീ​സി​ന് സൂ​ച​ന​ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

ഇ​ത് ക​ണ്ടെ​ത്താ​നും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ന​മ​ണ്ണ അ​മ്പ​ല​വ​ട്ട​ത്ത് ക്ഷീ​ര​ക​ർ​ഷ​ക മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന്റെ​യും ഇ​ല​ക്‌​ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ​യും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.