റോ​ഡു​ക​ളു​ടെ പു​നഃ​സ്ഥാ​പ​നം: വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജി​ല്ലാ കളക്ട​റു​ടെ നി​ര്‍​ദേശം
Sunday, June 30, 2024 7:14 AM IST
പാ​ല​ക്കാ​ട്: ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി പൊ​ളി​ച്ച ജി​ല്ല​യി​ലെ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളു​ടെ പു​നഃ​സ്ഥാ​പ​ന പ്ര​വൃ​ത്തി​ക​ള്‍ പി​ഡ​ബ്ല്യു​ഡി, ജ​ല അ​ഥോ​റി​റ്റി വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം. വി​ഷ​യ​ത്തി​ല്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​രും.

പാ​ത​യോ​ര​ങ്ങ​ളി​ലും സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്ത​ല ട്രീ ​ക​മ്മി​റ്റി കൂ​ടി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍​നി​ര്‍​ദേ​ശം ന​ല്‍​കി. കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

ഗെ​യ്‌ൽ ഗ്യാ​സ് ലൈ​ന്‍ പ​ദ്ധ​തി വ​ഴി 2025 മാ​ര്‍​ച്ചോ​ടെ ജി​ല്ല​യി​ല്‍ 2000 ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​വ​കേ​ര​ള സ​ദ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക റി​വ്യൂ ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച​യോ​ടെ പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി​യെ​ടു​ത്തു തീ​ർ​പ്പാ​ക്കു​ന്ന​തി​നു ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ പി​ആ​ര്‍​എ​സ് ത​യാ​റാ​ക്കു​ന്ന മു​റ​യ്ക്ക് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍​ക്കു​കൂ​ടി പ​ട്ടി​ക ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യി.

​പു​റ​മ്പോ​ക്ക് ഭൂ​മി​യി​ല്‍ നി​ല​കൊ​ള്ളു​ന്ന ക്ഷേ​ത്ര​ങ്ങ​ള്‍ ഭൂ​മി പ​തി​ച്ച് കി​ട്ടാ​ന്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​നു​താ​പ​പൂ​ര്‍​വം പ​രി​ഗ​ണ​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കാ​ന്‍ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും കെ. ​ബാ​ബു എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് ആ​ര്‍​ആ​ര്‍​ടി​ക്ക് ആ​വ​ശ്യ​മാ​യ വാ​ഹ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വ​നം വ​കു​പ്പ് കൂ​ടു​ക​ള്‍ സ്ഥാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ഡി​സ​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള​ള കാ​ല​താ​മ​സ​വും പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് പി. ​മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് ഉ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പ​ട്ടാ​മ്പി നി​ള മു​ത​ല്‍ ഐ​പി​ടി വ​രെ​യു​ള്ള റോ​ഡ് പു​നഃ​സ്ഥാ​പ​നം, പ​ട്ടാ​മ്പി പാ​ല​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​ആ​ര്‍​എ​ഫ്ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​മാ​രോ​ട് ഒ​രാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ബ്ല​ഡ് ബാ​ങ്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളു​മാ​യെ​ന്നും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ത്വ​രി​ത ന​ട​പ​ടി വേ​ണ​മെ​ന്നും കെ. ​പ്രേം​കു​മാ​ർ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ പി. ​മ​മ്മി​ക്കു​ട്ടി, പി. ​മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍, അ​ഡ്വ.​കെ. പ്രേം​കു​മാ​ര്‍, കെ.​ബാ​ബു, മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ പ്ര​തി​നി​ധി എ​സ്. വി​നോ​ദ് ബാ​ബു, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് സി. ​ബി​ജു, സ​ബ് ക​ള​ക്ട​ര്‍ ഡോ.​എ​സ്. മോ​ഹ​ന​പ്രി​യ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. ശ്രീ​ല​ത, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.