ലഹരിവിരുദ്ധദിനാചരണം
Friday, June 28, 2024 6:59 AM IST
കൊ​ടു​വാ​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പ്രേ​മ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യിൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എ​ൻ. ശ​ബ​രീ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ.​ഷാ​ജ​ഹാ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ രാ​ജ​ൻ, ആ​ന്‍റോ പീ​റ്റ​ർ, ടി.​എ​ൻ. മി​നി എ​ന്നി​വ​ർ പ്രസംഗിച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കൊ​ടു​വാ​യൂ​ർ : ജിഎ​ച്ച്എ​സ്എ​സ് സ്കൂൾ വി​മു​ക്തി ക്ല​ബ്ബിന്‍റെ ആ​ഭിമു​ഖ്യ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ന്നു. പ്ര​ധാ​ന അ​ധ്യാ​പി​ക സി.​ വി​നി​ത, പിടിഎ ​പ്ര​സി​ഡ​ന്‍റ് കെ. ​ര​വി​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ക്സൈ​സ് പ്ര​വ​ന്‍റീവ് ഓ​ഫീ​സ​ർ എ.​ഷാ​ജ​ഹാ​ൻ, വി​ദ്യാ​ർ​ഥിക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സെ​ടു​ത്തു. വി​മു​ക്തി ക്ല​ബ് ചു​മ​ത​ലയുള്ള അ​ധ്യാ​പി​ക​മാ​രാ​യ എ​സ്.​ ദീ​പ, ആ​ർ. അ​ഞ്ജ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ക​യ്യൊ​പ്പ് ശേ​ഖ​ര​ണ​വും റാ​ലി​യും ന​ട​ത്തി.

നെ​ന്മാ​റ: അ​ന്താ​രാ​ഷ്ട്ര ല​ഹ​രിവി​രു​ദ്ധ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈസ് ഡി​പ്പാ​ർ​ട്ട്മെന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ന്മാ​റ ബേ​ത് ലേഹം ക​മ്യൂ​ണി​റ്റി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശറാ​ലി​യും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​യും ന​ട​ത്തി. രാ​വി​ലെ 10 ന് ​പോ​ത്തു​ണ്ടി റോ​ഡി​ൽനി​ന്നും ആ​രം​ഭി​ച്ച റാ​ലി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ല​ഹ​രി​ക്കെ​തി​രെ​യു​ള്ള സ​ന്ദേ​ശ​വു​മാ​യി സ്കൂൾ ബാ​ൻഡിന്‍റെ അ​ക​മ്പ​ടി​യോ​ടെ ടൗ​ണി​ൽ സ​ഞ്ച​രി​ച്ച് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ബി​ത ജ​യ​ൻ ഉ​ദ്ഘാ​ട​ന​ം ചെ​യ്തു. വാ​ർ​ഡ് മെം​ബർ അ​മി​ർ​ജാ​ൻ, ബാ​ബു പോ​ൾ, സൂ​ര്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ന്മാ​റ: ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ല്ലാ​വൂ​ർ ഗ​വ. ​എ​ൽപി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ പാ​ർ​ലമെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ അ​ധ്യാ​പ​ക പു​ര​സ്ക്കാ​ര ജേ​താ​വ് എ. ​ഹാ​റൂ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്ലാ​സെടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ടി.ഇ. ഷൈ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​ ശ്രീ​ജമോ​ൾ, സു​ര​ക്ഷാ ക്ല​ബ് ക​ൺ​വീ​ന​ർ വി.​കെ.​ അ​ർ​ച്ച​ന, ആ​രോ​ഗ്യ ശു​ചി​ത്വ ക്ല​ബ് ക​ൺ​വീ​ന​ർ കെ. ​ഗി​രി​ജ, എ​സ്ആ​ർജി ക​ൺ​വീ​ന​ർ എം.​ ടി​ന്‍റു, എ​സ്. പ്രി​യ, സ​വി​ത, ടി.​വി. പ്ര​മീ​ള എ​ന്നി​വ​ർ പ്രസംഗിച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, കു​ട്ടി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ നി​ർ​മാണം, ചി​ത്ര പ്ര​ദ​ർ​ശ​നം, വീ​ഡി​യോ പ്ര​ദ​ർ​ശ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.