ദേ​ശീയ​പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ മ​രംവീ​ഴ്ച നിത്യസംഭവം
Saturday, June 29, 2024 3:49 AM IST
അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ൽ മ​രംവീ​ഴ്ച അ​വ​സാ​നി​ക്കു​ന്നി​ല്ല. വ്യാ​ഴാ​ഴി​ച്ച വൈ​കു​ന്നേ​രം വാ​ള​റ അ​ഞ്ചാം​മൈ​ൽ മൂ​ന്ന് ക​ലു​ങ്കി​നു സ​മീ​പം മ​രം റോ​ഡി​ലേ​ക്ക് പ​തി​ച്ചു.​ പാ​ത​യോ​ര​ത്തുനി​ന്നി​രു​ന്ന ഉ​ണ​ക്ക​മ​രം നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു.​

കാ​ർ യാ​ത്രി​ക​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഉ​ട​നാ​യി​രു​ന്നു മ​രം റോ​ഡി​ലേ​ക്ക് വീ​ണ​ത്. ​ത​ല​നാ​രി​ഴ​ക്ക് അ​പ​ക​ടം ഒ​ഴി​വാ​യി.​ യാ​ത്ര​ക്കാ​ർ പി​ന്നീ​ട് മ​രം റോ​ഡി​ൽനി​ന്നു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ടാ​വ​സ്ഥ ഉ​യ​ർ​ത്തു​ന്ന നി​ര​വ​ധി മ​ര​ങ്ങ​ൾ നി​ൽ​പ്പു​ണ്ട്.