പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Sunday, June 30, 2024 3:38 AM IST
രാ​ജാ​ക്കാ​ട്:പാ​മ്പുക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​നി​ച്ചി​ക്കു​ഴി വ​ലി​യ​ക​ണ്ട​ത്തി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ ശോ​ഭ​ന(55)​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ​നി​ന്നു മു​ട്ട എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ടി​യേ​റ്റെന്നാ​ണ് നി​ഗ​മ​നം.​ത​ള​ർ​ച്ച തോ​ന്നി​യ​തി​നെതത്തു​ട​ർ​ന്ന് ശോ​ഭ​നെ​യെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​കൈ​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ മു​റി​പ്പാ​ടു​ണ്ട്.​

അ​ടി​മാ​ലി മോ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സു​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.​ പ​ന്നി​യാ​ർ​കൂ​ട്ടി മു​ല്ല​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ശ​ര​ത്ത് ബാ​ബു, ദേ​വ​ജി​ത്ത്, മ​രു​മ​ക​ൾ: സാ​ന്ദ്ര.