സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ എ​ൽ​ദോ യാ​ത്ര​യാ​യി
Saturday, June 29, 2024 3:49 AM IST
ഉപ്പു​ത​റ: സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം എ​ത്തും മു​ൻ​പ് വേ​ദ​ന​യി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് ഈ​റ്റ​ക്കാ​നം പ​ട​പ്പ​ന​യ്ക്ക​ൽ എ​ൽ​ദോ (38) യാ​ത്ര​യാ​യി. അ​ടി​യ​ന്തര ക​ര​ൾ മാ​റ്റിവ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യയ്​ക്ക് പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ൽ​ദോ​യു​ടെ വേ​ർ​പാ​ട്.

പെ​രു​മ്പാ​വൂ​രി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ എ​ൽ​ദോ പ​നി​യെത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഇഎ​സ്എ ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ര​ൾ രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ ക​ര​ൾ പ​കു​ത്തുന​ൽ​കാ​ൻ ത​യാ​റാ​യെങ്കിലും അതൊന്നും എ​ൽ​ദോ​യ്ക്ക് ചേരാ​തെ വ​ന്നു. തുടർന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർചി​കി​ത്സ​ക്കും 45 ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി.

ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജയിം​സ് ചെ​യ​ർ​മാ​നായി ചി​കി​ത്സാ സ​ഹാ​യസ​മി​തി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നതിനിടെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ എ​ൽ​ദോ ജീ​വി​ത​ത്തോ​ടു വി​ട പ​റ​ഞ്ഞു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സൗ​മ്യ. മ​ക​ൾ: ജ​ർ​മി​ൻ (മൂ​ന്ന്).