പൂച്ചാ​ക്ക​ൽ: റോ​ഡി​ൽ ഇ​റ​ങ്ങി​യാ​ൽ മ​ഞ്ഞ, നീ​ല, ചു​മ​പ്പ്, വെ​ള്ള തു​ട​ങ്ങി പ​ല നി​റ​ത്തി​ലു​ള്ള കോ​ട്ടു​ക​ൾ. എവിടെനോക്കി യാലും 100 രൂ​പ​യു​ടെ മ​ഴ​ക്കോ​ട്ടാ​ണ് താ​രം. ബാ​ഗു​ക​ളി​ലും ക​യ്യി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യി കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന​തു​മാ​യ​തി​നാ​ൽ ഇ​വ​ൻ ഇ​ന്നു നാ​ട്ടി​ലെ താ​ര​മാ​യി മാ​റി​യ​ിരിക്കുക യാണ്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും ക​ട്ടി കു​റ​ഞ്ഞ​തു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഴ​ക്കോ​ട്ടു​ക​ൾ.

എ​ന്നാ​ൽ, മു​ട​ക്കു​മു​ത​ലോ വെ​റും 100 രൂ​പ. ആ​ദ്യം സാ​ധ​ര​ണക്കാര​ന്‍റെ കോ​ട്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ കാ​ശു​ള്ള​വ​നും ഇ​താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​ല​കൂ​ടി​യ മ​ഴ​ക്കോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​തി​ൽ ന​ല്ല​മ​ഴ വ​ന്നാ​ലും ലീ​ക്കി​ല്ല എ​ന്ന​തി​നാ​ൽ 100 ​രൂ​പാ​ക്കാ​ര​നെ ആ​ർ​ക്കും മാ​റ്റിനി​ർ​ത്താ​നാ​വി​ല്ല. പ​ര​മാ​വ​ധി ഒരു മഴസീസൺവരെ ഉ​പ​യോ​ഗം എ​ന്ന നി​ല​യി​ലാ​ണ് ഇ​തു കൂ​ടു​ത​ൽ പേ​രും വാ​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല, പോ​ക്ക​റ്റി​ൽ​പ്പോ​ലും വ​യ്ക്കാ​നും പ​റ്റും.

ഈ ​മ​ഴ സീ​സ​ണി​ൽ ര​ണ്ടോ മൂ​ന്നോ വാ​ങ്ങേ​ണ്ടി വ​ന്നാ​ലും ന​ഷ്ട​മി​ല്ല. ഇ​രു​ച​ക്ര​വാ​ഹ​ത്തി​ൽ 100 ​രൂ​പ​ക്കാ​ര​നെ ധ​രി​ച്ചുപോ​യാ​ൽ കാ​റ്റുപി​ടി​ച്ച് അ​പ​ക​ടമുണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെന്നും അ​നു​ഭ​വ​സ്ഥ​ർ പ​റ​യു​ന്നു. റോ​ഡ​രി​കി​ലും ക​ട​ക​ളി​ലും വി​ൽ​പ്പ​ന​ക്കാ​ർ ഏ​റെ​യാ​ണ്. 100 രൂ​പ കോ​ട്ട് വി​റ്റാ​ൽ 10 രൂ​പ മാ​ത്ര​മാ​ണ് വി​ൽ​പ്പ​ന​ക്കാ​ര​ന് ലാ​ഭം കി​ട്ടു​ന്ന​ത്. ആ​യി​രം രൂ​പ​യു​ടെ കോ​ട്ട് വാ​ങ്ങി​യാ​ലും ചി​ല​ത് പ​ണി​മു​ട​ക്കാ​ണ്. അ​പ്പോ പി​ന്നെ ഇ​വ​ൻ ത​ന്നെ​യാ​ണ് താ​രം.