തു​റ​വൂ​ർ: ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്.

തു​റ​വൂ​ർ-കു​മ്പ​ള​ങ്ങി റോ​ഡ്,തു​റ​വൂ​ർ-തൈ​ക്കാ​ട്ടു​ശേരി റോ​ഡ് , അ​രൂ​ർ-അ​രൂ​ക്കു​റ്റി റോ​ഡ്, എ​ര​മ​ല്ലൂ​ർ-എ​ഴു​പു​ന്ന റോ​ഡ് തു​ട​ങ്ങി പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. നി​ല​വി​ൽ ആ​കാ​ശ​പാ​ത നി​ർ​മാ​ണ ക​രാ​റു​കാ​രെ​ക്കൊ​ണ്ട് ഈ ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ​ മ​ഴ​ക്കാ​ല​ത്തി​നു ശേ​ഷം ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​തു​ക്കി​പ്പ​ണി​യു​ന്ന ന​ട​പ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ്യേ​ണ്ട​താ​ണ്. എ​ന്നാ​ൽ ഇ​തൊ​ന്നും ചെ​യ്യാ​തെ ഈ ​ജോ​ലി​ക​ളെ​ല്ലാം ആ​കാ​ശ​പാ​ത നി​ർ​മാണ ക​മ്പ​നി​യു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് കൈ​യൊ​ഴി​യു​ന്ന ന​ട​പ​ടി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

തു​റ​വൂ​ർ-കു​മ്പ​ള​ങ്ങി റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കുപോ​ലും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ദി​നം​പ്ര​തി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പ്പെ​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​തു​റ​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​കാ​ശ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​ക്കാ​ർ റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ ത​ട്ടി​ക്കൂ​ട്ട് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​യെ​ല്ലാം യാ​തൊ​രു ഫ​ല​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ചെ​ല​വ​ഴി​ച്ചു എ​ന്നാ​ണ് ആ​കാ​ശ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ആ​കാ​ശ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​യും പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ടു​മ്പോ​ഴും ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് യാ​തൊ​രു​ പ​രി​ഹാ​ര​വുമില്ല. അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ ത​ക​ർ​ന്നുകി​ട​ക്കു​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മിക്കാ​നു​ള്ള ന​ട​പ​ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.