ഇടതുസർക്കാർ പഞ്ചായത്തുകളുടെ അവകാശങ്ങൾ കവരുന്നു: മുസ്ലിംലീഗ്
1466451
Monday, November 4, 2024 5:26 AM IST
തുറവൂർ: ഗ്രാമ പ്രദേശങ്ങളുടെ വികസനവും ജനങ്ങൾക്ക് ആശ്വാസകരമായ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുമായ പഞ്ചായത്തുകളെ നോക്കുകുത്തികളാക്കുകയാണ് ഇടത് സർക്കാർ എന്ന് മുസ്ലിംലീഗ് കുത്തിയതോട് കൺവൻഷൻ അഭിപ്രായപ്പെട്ടു.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കം കൺവൻഷൻ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് മൂസ ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് പി.എഫ്. ഫെമീസ് അധ്യക്ഷത വഹിച്ചു.