അ​മ്പ​ല​പ്പു​ഴ: കൃഷിഭ​വ​നി​ല്‍നി​ന്ന് ന​ല്‍​കി​യ നെ​ല്‍വി​ത്തു​ക​ള്‍ മു​ള​ച്ചി​ല്ല. അ​ധി​ക സാ​മ്പ​ത്തി​ക ഭാ​ര​വു​മാ​യി ക​ര്‍​ഷ​ക​ര്‍. ത​ക​ഴി കൃ​ഷി ഭ​വ​നി​ല്‍​നി​ന്ന് വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി ന​ല്‍​കി​യ വി​ത്തി​ലാ​ണ് ചെ​ള്ളും പൊ​ടി​യും പാ​റ്റ​യും ക​ണ്ട​ത്. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വി​ത്ത് മു​ള​യ്ക്കാ​തെ വ​ന്ന​തോ​ടെ സ്വ​കാ​ര്യവ്യ​ക്തി​ക​ളി​ല്‍​നി​ന്ന് വി​ത്തുവാ​ങ്ങേ​ണ്ടി​വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്കു പ​തി​നാ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

ത​ക​ഴി കൃ​ഷിഭ​വ​നു കീ​ഴി​ലെ വേ​ഴ​പ്രം കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​യ്ക്കാ​നാ​യി ഉ​മ വി​ത്ത് ന​ല്‍​കി​യി​രു​ന്നു. 50 ഏ​ക്ക​റു​ള്ള ഇ​വി​ടെ കൂ​ടു​ത​ലും പാ​ട്ട​ക്കൃ​ഷി​ക്കാ​രാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം വി​ത​യ്ക്കാ​നാ​യെ​ടു​ത്ത​പ്പോ​ഴാ​ണ് വി​ത്ത് മു​ള​ച്ചി​ട്ടി​ല്ലെ​ന്ന​റി​യു​ന്ന​ത്. ഇ​തി​ല്‍ നി​റ​യെ ചെ​ള്ളും പൊ​ടി​യു​മാ​യി​രു​ന്നു. ഒ​രേ​ക്ക​റി​ന് 40 കി​ലോ വി​ത്താ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. ഇ​ത് തി​ക​യാ​തെ വ​രു​ന്ന​തി​നാ​ല്‍ 10 കി​ലോ കൂ​ടി വി​ത്ത് വി​ല​യ് ക്കു വാ​ങ്ങി​യാ​ണ് സാ​ധാ​ര​ണ കൃ​ഷി ചെ​യ്യു​ന്ന​ത്. ഇ​ത്ത​വ​ണ എ​ല്ലാ ക​ര്‍​ഷ​ക​ര്‍​ക്കും മു​ള​യ്ക്കാ​ത്ത വി​ത്താ​ണ് ല​ഭി​ച്ച​ത്. ആ​റ് ഏ​ക്ക​റു​ള്ള പാ​ട്ട​കൃ​ഷി​ക്കാ​ര​നാ​യ സാ​ന്‍റോ ജോ​സ​ഫി​ന് 13 ചാ​ക്ക് വി​ത്താ​ണ് ല​ഭി​ച്ച​ത്.

ഇ​തി​ല്‍ 10 ചാ​ക്കു​ക​ളി​ലെ​യും വി​ത്ത് ഉ​പ​യോ​ഗശൂ​ന്യ​മാ​യി. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് കി​ലോ​യ്ക്ക് 43 രൂ​പ നി​ര​ക്കി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് മ​റ്റ് സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ല്‍​നി​ന്ന് വി​ത്ത് വി​ല​യ്ക്കു വാ​ങ്ങേ​ണ്ടി​വ​ന്നു.
ഓ​രോ ക​ര്‍​ഷ​ക​നും ഈ​യി​ന​ത്തി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വി​ച്ച​ത്. ഒ​രാ​ഴ്ച മു​ന്‍​പ് പു​ഞ്ച​കൃ​ഷി ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. വി​ത്ത് മു​ള​യ്ക്കാ​തി​രു​ന്ന​തി​നാ​ല്‍ കൃ​ഷി​യും വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.

കൃ​ഷിഭ​വ​നി​ല്‍​നി​ന്ന് ന​ല്‍​കി​യ വി​ത്ത് ഇ​നി തി​രി​ച്ചെ​ടയ്ക്കി​ല്ലെ​ന്ന് കൃ​ഷി​ ഭ​വ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. പു​റ​ത്തു​നി​ന്ന് വി​ലകൊ​ടു​ത്തു വാ​ങ്ങി​യ വി​ത്തി​ന്‍റെ പ​ണ​വും കൃ​ഷി ഭ​വ​നി​ല്‍​നി​ന്ന് ല​ഭി​ക്കാ​നി​ട​യി​ല്ല. മ​രു​ന്ന​ടി​ക്കാ​നും ഇ​തി​ന്‍റെ കൂ​ലി​ക്കു​മാ​യി ഏ​ക്ക​റി​ന് 2500 ലേ​റെ രൂ​പ ഇ​നി​യും ക​ര്‍​ഷ​ക​ര്‍ മു​ട​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

വി​ത്തി​ന​ത്തി​ല്‍ വാ​ങ്ങേ​ണ്ടിവ​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.