ഹരിപ്പാ​ട്: ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ കരുത ലിൽ കാ​ർ​ത്തി​ക​പ്പ​ള്ളി ചു​ടു​കാ​ട്ടി​ലെ പ​രേ​ത​നാ​യ ത​ങ്ക​യ്യ​ന്‍റെ (സോ​പ്പാ​ൻ) ഭാ​ര്യ വ​ത്സമ്മ​യ്ക്കും മ​ക​ൾ​ക്കു​മാ​യി വീ​ട് നി​ർ​മിക്കു​ന്ന​തി​നു തു​ട​ക്ക​മാ​യി. ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​ന് ത​ല​ചാ​യ്ക്കാ​ൻ സ്വ​ന്തം സ്ഥ​ലം ഒ​രു​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ. മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽനി​ന്നു​ള്ള നാലുല​ക്ഷം രൂ​പ​യും സ​ൽ​ക്ക​ർ​മ സ​ത്കാ​ര​ത്തി​ലൂ​ടെ ല​ഭി​ച്ച 1.60 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ചെല​വാ​ക്കു​ക. കു​ടും​ബ​ത്തി​നു പ്ര​തി​മാ​സം 5,000 രൂ​പ പെ​ൻ​ഷ​നും അ​നു​വ​ദി​ച്ചു. ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് വ​യ​ർ​മെ​ൻ സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​പ്പാ​ട് യൂ​ണി​റ്റ് വീ​ടി​ന്‍റെ പ്ലം​ബിം​ഗ്, വ​യ​റിം​ഗ് ജോ​ലി​ക​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്തു ന​ൽ​കും​. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ ഭാ​യ്, അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ്, മേ​ഴ്സി, ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി കെ. ​ഡേ​വി​ഡ്, ഫാ. കാ​ബേ​ൽ കാ​രി​ച്ചാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മിച്ചു ന​ല്കു​ന്ന 72-ാമ​ത്തെ വീ​ടാ​ണി​ത്.