ഡോ. ആൻ മരിയ ജോൺസണ് ഒന്നാം സ്ഥാനം
1466063
Sunday, November 3, 2024 5:11 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല തുടർ വിദ്യഭ്യാസ പരിപാടി ഇല്ലുമിനാട്ടമി യിൽ മികച്ച ഗവേഷണ പ്രബന്ധ അവതരണത്തിൽ ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തരബിരുദ വിദ്യാർഥിനി ഡോ. ആൻ മരിയ ജോൺസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബ്രോങ്കോസ്കോപ്പി പരിശോധന വഴി കണ്ടെത്തിയ ശ്വാസകോശത്തിലെ ചെറുദളങ്ങളുടെ ഘടനാ വ്യത്യാസത്തെക്കുറിച്ചുള്ള പഠനമാണ് പുരസ്കാരത്തിന് അർഹമായത്. ശ്വാസകോശ ശസ്ത്രക്രിയകൾക്കും എൻഡോസ്കോപ്പി പരിശോധനകൾക്കും ഏറെ സഹായകരമാണ് പഠനത്തിലെ കണ്ടെത്തലുകൾ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. എറണാകുളം ഇടപ്പള്ളി നരികുളത്ത് എൻ.വി. ജോൺസന്റെയും എമിലിയുടെയും പുത്രിയാണ് ഡോ. ആൻ മരിയ ജോൺസൺ.