അന്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​ഞ്ഞു. 59 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 2500 ഓ​ളം ക​ലാ പ്ര​തി​ഭ​ക​ൾ 245 ഇ​ന​ങ്ങ​ളി​ൽ നാലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ്ര​ധാ​ന വേ​ദി​യാ​കും.

ഏഴു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കുന്നത്. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ എ​ച്ച്.​ സ​ലാം എം ​എ​ൽ എ ​കലോത്സവം ഉദ്ഘാടനം ചെയ്തു. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര താ​രം മ​ഹാ​ദേ​വ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഗാ​യ​ത്രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മു​ത്തൂ​റ്റ് മി​നി സോ​ണ​ൽ മാ​നേ​ജ​ർ സി.യു. ശ്രീ​ജി​ത്ത് സ്പോ​ർ​ട​സ് ജ​ഴ്സി കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും എ​സ്എം സി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ശ്രീ​ജാ ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി. ​അ​നി​ത, അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ ​-ഓ​ർ​ഡി​നേ​റ്റ​ർ എ.​ജി. ജ​യ കൃ​ഷ്ണ​ൻ, എ​ച്ച്എം​ ഫോ​റം ക​ൺ​വീ​ന​ർ രാ​ധാ​കൃ​ഷ്ണ പൈ, ​അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ എ.​ജെ സി​സി​ലി, എ​ച്ച്. ന​വാ​സ് പാ​നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. സു​മാ ദേ​വി സ്വാ​ഗ​ത​വും സ്വീ​ക​ര​ണ​ക്ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ൽ എം ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച വൈ​കുന്നേരം നാലിനു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൽ. പ​വി​ഴ കു​മാ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.