റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്
1466042
Sunday, November 3, 2024 5:10 AM IST
ഹരിപ്പാട്: എൻഎഫ്എസ്എ ഗോഡൗണിൽ നിന്നു റേഷൻ കടകളിലേക്കുള്ള ചരക്ക് നീക്കത്തിൽ കരാർ ഉടമകടകളിൽനിന്നു നേരിടുന്ന അവഗണന റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നെന്ന് കെഎസ്ആർഡിഎ. സെപ്റ്റംബറിൽ എത്തിക്കേണ്ട സാധനങ്ങൾ നവംബറിലും എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
എല്ലാ വിഭാഗത്തിലും വിതരണത്തിനുള്ള ഭക്ഷ്യധാന്യം കടകളിൽ യഥാസമയം എത്തിക്കാത്തത് വ്യാപാരികളെയും കാർഡുടമകളെയും ബുദ്ധിമുട്ടിലാക്കുന്നു. എല്ലാ മാസവും തുടക്കത്തിൽത്തന്നെ വിതരണം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് യു.ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് ഗഫൂർ, ഭാരവാഹികളായ ഹരിദാസ്, നസീർ കായംകുളം, ശ്രീലാൽ, പ്രസാദചന്ദ്രൻ,അനിൽ, അൻസാർ, അനിത എന്നിവർ പ്രസംഗിച്ചു.