പ്രതിഷേധദിനം ആചരിച്ചു
1466045
Sunday, November 3, 2024 5:10 AM IST
മാവേലിക്കര: നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എന്‍ജിനിയേഴ്സിന്റെ ആഭിമുഖ്യത്തില്‍ മാവേലിക്കര ഇലക്ട്രിക്കല്‍ ഡിവിഷൻ ഓഫീസിനു മുന്പില് പ്രതിഷേധ ദിനം ആചരിച്ചു.
1-11-2023 ലും 6-9-2024 ലും പവര്‍ സെക്രട്ടറി പെന്‍ഷനെ സംബന്ധിച്ച് ഇറക്കിയ ഏകപക്ഷീയ ഉത്തരവ് പിന്‍വലിക്കുക, 2016 ലും 2021 ലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ക്രികക്ഷി കരാര്‍ വ്യവസ്ഥയില്‍ ഒപ്പിട്ട ദീര്‍ഘകാല കരാറിന് ഗവണ്മന്റ് അംഗീകാരം നല്‍കുക, സമഗ്ര ചികിത്സാ പദ്ധതി വൈദ്യുതി ബോര്‍ഡിലും നടപ്പാക്കുക, കുടിശിക ആയിട്ടുള്ള ക്ഷാമബത്ത ക്ഷാമാശ്വാസം അനുവദിക്കുക എന്നീ ആ വശ്യങ്ങൾ് ഉന്നയിച്ചായിരുന്നു പ്രതിഷേധദിനം ആചരിച്ചത്.
വര്‍ക്കേഴ്സ് അസോസിയേഷന് ഡിവിഷന് സെക്രട്ടറി എ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം യു. പ്രകാശ് അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം കെ.മോഹനന് ഉണ്ണിത്താന് മുഖ്യ പ്രഭാഷണം നടത്തി രേഖപ്പെടുത്തി. പി.സോമന്, കെ. കെ.ശ്രീഘോഷ,് റ്റി.ജി.ബാലനാചാരി, എം.വിജയന്, ലീലാമ്മ പാപ്പച്ചന് എന്നിവര്‍ നേതൃത്വം നല്കി. അരവിന്ദ് സ്വാഗതവും കെ.ജി.റജി മോഹന്‍ നന്ദിയും പറഞ്ഞു.