ചേ​ര്‍​ത്ത​ല: ന​ഗ​ര​ത്തി​ലെ ഇ​രു​മ്പു​പാ​ലംവ​ഴി ഭാ​ര​മേ​റി​യ ടോ​റ​സ് ലോ​റി ഉ​ള്‍​പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചേ​ര്‍​ത്ത​ല മ​ര്‍​ച്ച​ന്‍റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​രു​മ്പു​പാ​ലം ബ​ല​ക്ഷ​യ​മാ​ണെ​ന്നു കാ​ണി​ച്ച് ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ബോ​ര്‍​ഡ് വ​ച്ചെ​ങ്കി​ലും ഇ​തു​വ​ഴി ദി​വ​സേ​ന വ​ന്‍​ലോ​ഡു​മാ​യി ടോ​റ​സ് ലോ​റി​വ​രെ ക​ട​ന്നു​പോ​കു​ന്നു. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ടൗ​ണി​ലേ​ക്കു വ​രാ​തെ എ​ക്‌​സ​്റെ വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

ഇ​തു​മൂ​ലം ജ​ന​ങ്ങ​ള്‍ ടൗ​ണി​ല്‍ വ​രാ​താ​യ​തോ​ടെ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ പ​ല​തും അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. അ​തു​കൊ​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്രാ​വാ​ഹ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗം ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ ത​ഹ​സീ​ല്‍​ദാ​ര്‍​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു.