തകർന്നുകിടന്ന കല്ലുമല റയിൽവേ റോഡ് സഞ്ചാരയോഗ്യമാക്കി
1465891
Saturday, November 2, 2024 5:34 AM IST
കല്ലുമല: മാസങ്ങളായി തകർന്നുകിടന്ന മാവേലിക്കര കല്ലുമല റെയിൽവേ ലെവൽക്രോസ് റോഡ് ഒടുവിൽ സഞ്ചാരയോഗ്യമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെത്തുടർന്നാണ് റോഡ് അറ്റകുറ്റപ്പണിയിലൂടെ ടാറിംഗ് നടത്തി നവീകരിച്ചത്. റെയിൽവേയുടെ അധീനതയിലുള്ള റോഡ് തകർന്നുകിടന്നതിനാൽ യാത്ര ദുഷ്കരമായിരുന്നു.
എഫ്സിഐ ഗോഡൗണിനു സമീപമുള്ള റോഡ് തകർന്നുകിടക്കുകയാണെന്ന വിവരം എംപിയും യാത്രക്കാരും ഡിവിഷണൽ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ റോഡും നവീകരിക്കാൻ ഡിവിഷണൽ മാനേജർ നിർദേശം നൽകിയിട്ടുണ്ട്.