ബെ​​​​​യ്ജിം​​​​​ഗ്: ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​തോ​​​​​ടെ ചൈ​​​​​ന​​​​​യി​​​​​ലെ ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ൾ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി. 2023ൽ 1,808 ​​​​​കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളാ​​​​​ണു രാ​​​​​ജ്യ​​​​​മൊ​​​​​ട്ടാ​​​​​കെ അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​​​​യ​​​​​ത്. 274,400 കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളാ​​​​​ണു രാ​​​​​ജ്യ​​​​​ത്തു​​​​​ള്ള​​​​​തെ​​​​​ന്നു ചൈ​​​​​നീ​​​​​സ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ളി​​​​​ൽ ചേ​​​​​രു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം വ​​​​​ർ​​​​​ഷ​​​​​വും കു​​​​​റ​​​​​ഞ്ഞു.ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം 4.09 കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണു ചേ​​​​​ർ​​​​​ന്ന​​​​​ത്. ത​​​​​ലേ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് 53.5 ല​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ൾ കു​​​​​റ​​​​​ഞ്ഞു-11.55 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ കു​​​​​റ​​​​​വ്. ഹോ​​​​​ങ്കോം​​​​​ഗ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ സൗ​​​​​ത്ത് ചൈ​​​​​ന മോ​​​​​ർ​​​​​ണിം​​​​​ഗ് പോ​​​​​സ്റ്റ് ആ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. 2023ൽ 5645 ​​​​​പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളു​​​​​ക​​​​​ളും അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി. 143,500 പ്രൈ​​​​​മ​​​​​റി സ്കൂ​​​​​ളു​​​​​ക​​​​​ളാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലു​​​​​ള്ള​​​​​ത്.

ചൈ​​​​​ന​​​​​യു​​​​​ടെ ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം വ​​​​​ർ​​​​​ഷ​​​​​വും ഇ​​​​​ടി​​​​​വു രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. 20 ല​​​​​ക്ഷ​​​​​മാ​​​​​ണ് ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ കു​​​​​റ​​​​​വ്. 2023ൽ 90 ​​​​​ല​​​​​ക്ഷം ജ​​​​​ന​​​​​ന​​​​​മാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ​​​​​ത്.

ജ​​​​​ന​​​​​സം​​​​​ഖ്യാ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തിത്തുട​​​​​ങ്ങി​​​​​യ 1949നു ​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ഏ​​​​​റ്റ​​​​​വും കു​​​​​റ​​​​​ഞ്ഞ നി​​​​​ര​​​​​ക്കാ​​​​​ണി​​​​​ത്. ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ള്ള രാ​​​​​ജ്യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ചൈ​​​​​ന​​​​​യ്ക്കു ന​​​​​ഷ്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ചൈ​​​​​ന​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ഇ​​​​​ന്ത്യ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി.

ജ​​​​​ന​​​​​ന​​​​​നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം വ​​​​​യോ​​​​​ധി​​​​​ക​​​​​രു​​​​​ടെ എ​​​​​ണ്ണം ഉ​​​​​യ​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന ഇ​​​​​ര​​​​​ട്ട പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യാ​​​​​ണു ചൈ​​​​​ന നേ​​​​​രി​​​​​ടു​​​​​ന്ന​​​​​ത്. 2023 അ​​​​​വ​​​​​സാ​​​​​നം, അ​​​​​റു​​​​​പ​​​​​തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള ചൈ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ എ​​​​​ണ്ണം 30 കോ​​​​​ടി​​​​​യാ​​​​​ണ്. 2035 ഇ​​​​​ത് 40 കോ​​​​​ടി​​​​​യും 2050ഓ​​​​​ടെ 50 കോ​​​​​ടി​​​​​യു​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് സി​​​​​ൻ​​​​​ഹു​​​​​വ വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.


അ​​​​​ട​​​​​ച്ചു​​​​​പൂ​​​​​ട്ടി​​​​​യ കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നു​​​​​ക​​​​​ൾ മു​​​​​തി​​​​​ർ​​​​​ന്ന പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കു​​​​​ള്ള സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കി​​​​​ൻ​​​​​ഡ​​​​​ർ​​​​​ഗാ​​​​​ർ​​​​​ട്ട​​​​​നി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ വ​​​​​യോ​​​​​ധി​​​​​ക​​​​​രെ പ​​​​​രി​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന ജോ​​​​​ലി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യെ​​​​​ന്നു സൗ​​​​​ത്ത് ചൈ​​​​​ന മോ​​​​​ർ​​​​​ണിം​​​​​ഗ് പോ​​​​​സ്റ്റ് റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ദ​​​​​ശ​​​​​ക​​​​​ങ്ങ​​​​​ളോ​​​​​ളം തു​​​​​ട​​​​​ർ​​​​​ന്ന ഒ​​​​​റ്റ​​​​​ക്കു​​​​​ട്ടി നി​​​​​യ​​​​​മ​​​​​മാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ കു​​​​റ​​​​യാ​​​​​ൻ കാ​​​​​ര​​​​​ണം.2016ൽ ​​​​​ഈ ന​​​​​യം തി​​​​​രു​​​​​ത്തി. എ​​​​​ല്ലാ ദ​​​​​ന്പ​​​​​തി​​​​​ക​​​​​ൾ​​​​​ക്കും ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ൾ വ​​​​​രെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഇ​​​​​തു​​​​​കൊ​​​​​ണ്ടും കാ​​​​​ര്യ​​​​​മാ​​​​​യ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ല. 2021ൽ ​​​​​ചൈ​​​​​ന ജ​​​​​ന​​​​​സം​​​​​ഖ്യാ ന​​​​​യം പു​​​​​തു​​​​​ക്കി. മൂ​​​​​ന്നു കു​​​​​ട്ടി​​​​​ക​​​​​ൾ ആ​​​​​കാ​​​​​മെ​​​​​ന്ന നി​​​​​യ​​​​​മം വ​​​​​ന്നു.

പെ​​​​​ൻ​​​​​ഷ​​​​​ൻ​​​​​ചെ​​​​​ല​​​​​വും വ​​​​​യോ​​​​​ജ​​​​​ന ശു​​​​​ശ്രൂ​​​​​ഷ​​​​​യ്ക്കു​​​​​ള്ള ചെ​​​​​ല​​​​​വും വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​തോ​​​​​ടെ ചൈ​​​​​ന​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ പെ​​​​​ൻ​​​​​ഷ​​​​​ൻ​​​​​പ്രാ​​​​​യം 60ൽ​​​​​നി​​​​​ന്ന് 63ഉം ​​​​​സ്ത്രീ​​​​​ക​​​​​ളു​​​​​ടേ​​​​​ത് 55ൽ​​​​​നി​​​​​ന്ന് 58ഉം ​​​​​ആ​​​​​ക്കി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ജ​​​​ന​​​​സം​​​​ഖ്യ പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ

കു​​​​ത്ത​​​​നേ താ​​​​ഴു​​​​ന്ന ജ​​​​ന​​​​സം​​​​ഖ്യ പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​ൻ പു​​​​തി​​​​യ ന​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ചൈ​​​​ന. പു​​​​തി​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കു സ​​​​ബ്സി​​​​ഡി​​​​യും നി​​​​കു​​​​തി​​​​യി​​​​ള​​​​വും ന​​​​ൽ​​​​കു​​​​ക​​​​യും അ​​​​തു​​​​വ​​​​ഴി കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ജ​​​​ന്മം ന​​​​ൽ​​​​കാ​​​​ൻ ദ​​​​ന്പ​​​​തി​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യുമാ​​​​ണു ല​​​​ക്ഷ്യം.

വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ഹാ​​​​യം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം, ഭ​​​​വ​​​​ന​​​നി​​​ർ​​​മാ​​​ണ സ​​​​ഹാ​​​​യം, തൊ​​​​ഴി​​​​ൽ സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു ജ​​​​നി​​​​ക്കാ​​​​നും വ​​​​ള​​​​രാ​​​​നും അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കി ന​​​​ൽ​​​​കു​​​​ക എ​​​​ന്ന​​​​താ​​​​ണു ചൈ​​​​നീ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യം.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ത​​​​ണു​​​​പ്പ​​​​ൻ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.