തിരിച്ചടി ഇറേനിയൻ നേതൃത്വം തീരുമാനിക്കും: ഖമനെയ്
Monday, October 28, 2024 12:37 AM IST
ടെഹ്റാൻ: ഇസ്രയേലിനുള്ള തിരിച്ചടി ഇറേനിയൻ നേതൃത്വം തീരുമാനിക്കുമെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്.
ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തെ പെരുപ്പിച്ചോ ചുരുക്കിയോ കാട്ടരുത്. ഇറാന്റെ ശക്തി ഇസ്രയേലിനു കാണിച്ചുകൊടുക്കണം. ഇസ്രയേലിന്റെ കണക്കുകൂട്ടൽ തെറ്റാണെന്ന് ഇറാൻ തെളിയിക്കണമെന്ന് ഖമനയ് കൂട്ടിച്ചേർത്തു.