ജർമനിയിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി; അ​ഞ്ചു പേർ കൊല്ലപ്പെട്ടു
ബെ​ർ​ലി​ൻ: ​കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗ് ന​ഗ​ര​ത്തി​ൽ ക്രി​സ്മ​സ് ച​ന്ത​യി​ലേ​ക്ക് കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​രു​നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ 41 പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കും. കാ​ർ ഓ​ടി​ച്ച സൗ​ദി പൗ​ര​നാ​യ ഡോ​ക്‌​ട​റെ അ​റ​സ്റ്റ് ചെ​യ്തു. താലെബ് ജവാദ് അൽ അബ്ദുൾമൊഹ്സൻ (50) എ​ന്ന സൈ​ക്യാ​ട്രി​സ്റ്റാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്രേ​ര​ണ വ്യ​ക്ത​മ​ല്ല. ഇ​യാ​ൾ​ക്ക് കൂ​ട്ടാ​ളി​ക​ളി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളു​ടെ വ​സ​തി റെ​യ്ഡ് ചെ​യ്തു. ഇ​സ്‌​ലാം വി​മ​ർ​ശ​ക​നാണ് ഇയാളെന്നാണ് സൂചന. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ജ​ന​ക്കൂ​ട്ടം തി​ങ്ങി​നി​റ​ഞ്ഞ ച​ന്ത​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ൽ കാ​ർ ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റാണിത്.

2006ലാ​ണ് പ്ര​തി ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കു തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഓ​ൺ​ലൈ​നി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​സ്‌​ലാ​മി​നെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഗ​ൾ​ഫ് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പീ​ഡ​ന​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന ഒ​രു വെ​ബ്സൈ​റ്റും ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്നു.

ജ​ർ​മ​നി​യി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി (എ​എ​ഫ്ഡി) പാ​ർ​ട്ടി​യോ​ട് പ്ര​തി ആ​ഭി​മു​ഖ്യം കാ​ട്ടി​യി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ​ക്കു​റി​ച്ച് സൗ​ദി അ​ധി​കൃ​ത​ർ ജ​ർ​മ​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

സം​ഭ​വ​സ്ഥ​ലം ഇ​ന്ന​ലെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് സ​ന്ദ​ർ​ശി​ച്ചു. രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും വി​ദ്വേ​ഷം രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ര​ക​ൾ​ക്കാ​യി മാ​ഗ്ദെ​ബ​ർ​ഗ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ ന​ട​ന്നു.

ജ​ർ​മ​നി അ​ഭ​യം നി​ഷേ​ധി​ച്ച ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് അ​നു​ഭാ​വി​യാ​യ അ​നീ​സ് അ​മ്രി എ​ന്ന ടു​ണീ​ഷ്യ​ൻ പൗ​ര​ൻ 2016ൽ ​ബെ​ർ​ലി​നി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലേ​ക്ക് ട്ര​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി 12 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 49 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

മാ​ഗ്ദെ​ബ​ർ​ഗ് സം​ഭ​വ​ത്തി​ന്‍റെ പ​ശ്ച‌ാ​ത്ത​ല​ത്തി​ൽ യൂ​റോ​പ്പി​ലെ​ങ്ങും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക്രി​സ്മ​സ് ച​ന്ത​ക​ൾ സു​ര​ക്ഷാ​സേ​ന​ക​ളു​ടെ നി​രീ​ക്ഷ​ണ​വ​ല​യ​ത്തി​ലാ​ണ്.
പുതിയ കുവൈറ്റിന്‍റെ സൃഷ്ടിയില്‍ ഇന്ത്യയുടെ മനുഷ്യശേഷിയും: പ്രധാനമന്ത്രി മോദി
കു​​​വൈ​​​റ്റ് സി​​​റ്റി: പു​​​തി​​​യ കു​​​വൈ​​​റ്റി​​​നെ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ മ​​​നു​​​ഷ്യ​​​വി​​​ഭ​​​വ​​​ശേ​​​ഷി​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

90 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ഇ​​​ന്ത്യ​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന കു​​​വൈ​​​റ്റി​​​ലെ ഗ​​​ള്‍ഫ് സ്പി​​​ക് ലേ​​​ബ​​​ര്‍ക്യാ​​​മ്പ് സ​​​ന്ദ​​​ര്‍ശി​​​ച്ച​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ തീ​​​ര​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​യും കു​​​വൈ​​​റ്റും ത​​​മ്മി​​​ല്‍ ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം മാ​​​ത്ര​​​മ​​​ല്ല ഹൃ​​​ദ​​​യ​​​ബ​​​ന്ധ​​​വും ഉ​​​ണ്ട്. ഇ​​​ന്നു മാ​​​ത്ര​​​മ​​​ല്ല ഇ​​​ന്ന​​​ലെ​​​ക​​​ളി​​​ലും കു​​​വൈ​​​റ്റും ഇ​​​ന്ത്യ​​​യും പ​​​ര​​​സ്പ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു പി​​​ന്നാ​​​ലെ കു​​​വൈ​​​റ്റി​​​നെ അം​​​ഗീ​​​ക​​​രി​​​ച്ച ആ​​​ദ്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഇ​​​ന്ത്യ​​​യാ​​​ണെ​​​ന്നും പ്ര​​​ധാ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

43 വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു ഇ​​​ന്ത്യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കു​​​വൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ന്ന​​​ത്. കു​​​വൈ​​​റ്റ അ​​​മീ​​​റി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണു ദ്വി​​​ദി​​​ന സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി മോ​​​ദി കു​​​വൈ​​​റ്റി​​​ലെ​​​ത്തി​​​യ​​​ത്.
അവിശ്വാസനീക്കവുമായി സഖ്യകക്ഷി; ട്രൂഡോ സർക്കാർ വീണേക്കും
ഒ​ട്ടാ​വ: ​കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ സ​ർ​ക്കാ​ർ വീ​ഴാ​ൻ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ട്രൂ​ഡോ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന ന്യൂ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ നേ​താ​വ് ജ​ഗ്‌മീത് സിം​ഗ് ജ​നു​വ​രി 27ന് ​പാ​ർ​ല​മെ​ന്‍റ് ചേ​രു​ന്പോ​ൾ അ​വി​ശ്വാ​സ​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചേ​ക്കും. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ​ല്ലാം പി​ന്തു​ണ​ച്ചാ​ൽ അ​വി​ശ്വാ​സം പാ​സാ​കും.

ഒ​ന്പ​തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​ധാ​ന​മ​ന്ത്രി​പ​ദം വ​ഹി​ക്കു​ന്ന ട്രൂ​ഡോ ക​ടു​ത്ത രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

വി​ല​ക്ക​യ​റ്റം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ൽ ജ​നം സ​ർ​ക്കാ​രി​ൽ തൃ​പ്ത​ര​ല്ല. അ​വി​ശ്വാ​സ​ത്തി​നു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യാ​ൽ ട്രൂ​ഡോ​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി വ​ൻ പ​രാ​ജ​യം രു​ചി​ക്കാ​നാ​ണ് സാ​ധ്യ​ത.

നി​ല​വി​ൽ ജ​ഗ്‌മീത് സിം​ഗി​ന്‍റെ പി​ന്തു​ണ​യാ​ണ് ട്രൂ​ഡോ സ​ർ​ക്കാ​രി​നെ നി​ല​നി​ർ​ത്തു​ന്ന​ത്. അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന ബ്ലോ​ക് ക്യു​ബെ​കോ​യി​സ് പാ​ർ​ട്ടി അ​റി​യി​ച്ചിട്ടുണ്ട്.

പാ​ർ​ല​മെ​ന്‍റ് നേ​ര​ത്തേ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടേക്കും. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ ജ​ന​റ​ൽ ഇ​ക്കാ​ര്യം അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യാ​ൽ ട്രൂ​ഡോ മാ​ത്ര​മ​ല്ല, പാ​ലം വ​ലി​ക്കു​ന്ന ജ​ഗ്‌മീത് സിം​ഗി​ന്‍റെ പാ​ർ​ട്ടി​യും പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​മെ​ന്നാ​ണു സൂ​ച​ന.
അധ്യാപകന്‍റെ തലയറത്ത സംഭവം; വിദ്വേഷ പ്രചാരണത്തിന് എട്ടു പേർക്ക് തടവുശിക്ഷ
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നെ ത​​​ല​​​യ​​​റത്തു കൊ​​​ല്ലാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ വി​​​ദ്വേ​​​ഷ പ്രചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ എ​​​ട്ടു പേ​​​ർ​​​ക്ക് കോ​​​ട​​​തി ഒ​​​ന്നു മു​​​ത​​​ൽ 16 വ​​​രെ വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

ക്ലാ​​​സി​​​ൽ പ്ര​​​വാ​​​ച​​​ക​​​ന്‍റെ കാ​​​ർ​​​ട്ടൂ​​​ണ്‌ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച സാ​​​മു​​​വ​​​ൽ പാ​​​റ്റി എ​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ൻ 2020 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് പാ​​​രീ​​​സി​​​ന​​​ടു​​​ത്തു​​​ള്ള സ്കൂ​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ പ​​​തി​​​നെ​​​ട്ടു​​​കാ​​​ര​​​നാ​​​യ ചെ​​​ച്ച​​​ൻ വം​​​ശ​​​ജ​​​നെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ന്നു.

വി​​​ദ്വേ​​​ഷ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ പി​​​താ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം കോ​​​ട​​​തി മ​​​റ്റൊ​​​രു​​​ ഉത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​ൻ കാ​​​ർ​​​ട്ടൂ​​​ൺ കാ​​​ണി​​​ച്ച സ​​​മ​​​യ​​​ത്ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ഇ​​​ല്ലാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ പി​​​താ​​​വ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ പോ​​​സ്റ്റു​​​ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​നെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​താ​​​യി കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.
യുക്രെയ്ൻ മിസൈൽ ആക്രമണം; റഷ്യയിൽ ആറു പേർ കൊല്ലപ്പെട്ടു
മോ​​​സ്കോ: യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് പ്ര​​​ദേ​​​ശ​​​ത്തു ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു കു​​​ട്ടി അ​​​ട​​​ക്കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു; പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്ക്.

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ർ​​​മി​​​ത ഹി​​​മാ​​​ർ​​​സ് റോ​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് റ​​​ഷ്യ ആരോപിച്ചു. കു​​​ർ​​​സ്ക് പ്ര​​​ദേ​​​ശ​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്.
കസാനിൽ വിമാനത്താവളം അടച്ചു
മോ​​​സ്കോ: യു​ക്രെ​യ്ൻ സേ​ന​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ൽ വി​മാ​ന​ത്താ​വ​ളം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ം ല​ക്ഷ്യ​മി​ട്ട് ഇ​ന്ന​ലെ രാ​വി​ലെ മൂ​ന്നു ത​വ​ണ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
ഇമ്രാൻ അനുകൂലികൾക്ക് തടവുശിക്ഷ
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ സൈ​​​നി​​​ക ആ​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സൈ​​​നി​​​ക കോ​​​ട​​​തി 25 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ​​​ക്ക് ര​​​ണ്ടു മു​​​ത​​​ൽ പ​​​ത്തു​​​വ​​​രെ വ​​​ർ​​​ഷം ക​​​ഠി​​​നത​​​ട​​​വ് വി​​​ധി​​​ച്ചു.

ഇ​​​മ്രാ​​​ൻ 2023 മേ​​​യ് ഒ​​​ന്പ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യതി​​​നു പി​​​ന്നാ​​​ലെ​​​യു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് സൈ​​​നി​​​ക കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.
ഇസ്രയേലിൽ ഹൂതി മിസൈൽ പതിച്ച് 14 പേർക്ക് പരിക്ക്
ടെ​​​ൽ അ​​​വീ​​​വ്: ​​​യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ തൊ​​​ടു​​​ത്ത മി​​​സൈ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ പ​​​തി​​​ച്ച് 14 പേ​​​ർ​​​ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റു. ടെ​​​ൽ അ​​​വീ​​​വി​​​ലെ ജാ​​​ഫ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് മി​​​സൈ​​​ൽ വീ​​​ണ​​​ത്. മി​​​സൈ​​​ൽ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു.

ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​പ​യോ​ഗി​ച്ച് ഇ​സ്രേ​ലി സേ​നാ കേ​ന്ദ്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

വ്യാ​​​ഴാ​​​ഴ്ച ഇ​​​സ്രേ​​​ലി വ്യോ​​​മ​​​സേ​​​ന യെ​​​മ​​​നി​​​ൽ ഹൂ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
തീവ്രവാദി ആക്രമണം; പാക്കിസ്ഥാനിൽ 16 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു
ക​​​റാ​​​ച്ചി: ​​​വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സൗ​​​ത്ത് വ​​​സീ​​​റി​​​സ്ഥാ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. എ​​​ട്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

മേ​​​ഖ​​​ല​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യ തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ (പാ​​​ക് താ​​​ലി​​​ബാ​​​ൻ) ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, 35 സു​​​ര​​​ക്ഷാഭ​​​ട​​​ന്മാ​​​രെ വ​​​ധി​​​ച്ച​​​താ​​​യി പാ​​​ക് താ​​​ലി​​​ബാ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.
സാക്കിർ ഹുസൈനു വിട
ന്യു​​​​യോ​​​​ർ​​​​ക്ക്: ത​​​​ബ​​​​ല മാ​​​​ന്ത്രി​​​​ക​​​​ൻ സാ​​​​ക്കി​​ർ ഹു​​​​സൈ​​നു യു​​​​എ​​​​സി​​​​ലെ സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ൽ അ​​​​ന്ത്യ​​​​നി​​​​ദ്ര. സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ​​യി​​ലെ ഫേ​​​ൻ​​​​വു​​​​ഡ് സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​സ്കാ​​​​ര​​മെ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

ഡ്ര​​​​മ്മ​​​​ർ ശി​​​​വ​​​​മ​​​​ണി ഉ​​​​ൾ​​​​പ്പെ​​​​ടെ സം​​​​ഗീ​​​​ത​​​​ജ്ഞ​​​​രു​​​ടെ ക​​ണ്ണീ​​ര​​ഞ്ജ​​ലി അ​​ന്ത്യ​​യാ​​ത്ര​​യെ വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​ക്കി. നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​രാ​​ധ​​ക​​രും സാ​​ക്കീ​​ർ ഹു​​സൈ​​നു വി​​ട​​ന​​ൽ​​കാ​​നെ​​ത്തി​​യി​​രു​​ന്നു.

സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് സാ​​ക്കി​​ർ​​ഹു​​സൈ​​ൻ അ​​ന്ത​​രി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ ജ​​ന​​ത​​യ്ക്കു​​വേ​​ണ്ടി യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ ഡോ.​​​കെ. ശ്രീ​​​കാ​​​ർ റെ​​​ഡ്ഡി അ​​​ന്ത്യാ​​​ഞ്ജലി അ​​​ർ​​​പ്പി​​​ച്ചു.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​പ​​​താ​​​ക പു​​​ത​​​പ്പി​​​ച്ച​​തി​​നൊ​​പ്പം സം​​ഗീ​​ത​​പ്ര​​തി​​ഭ​​യു​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​നു​​ശോ​​ച​​നം അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.
യുഎസ് പ്രതിനിധികൾ ഡമാസ്കസിൽ
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ൽ ഭ​​​ര​​​ണം​​​പി​​​ടി​​​ച്ച ഹ​​​യാ​​​ത് ത​​​ഹ്‌​​​രീ​​​ർ അ​​​ൽ ഷാം (​​​എ​​​ച്ച്ടി​​​എ​​​സ്) സം​​​ഘ​​​ട​​​ന​​​യു​​​ടെ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ഉ​​​ന്ന​​​ത യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി സം​​​ഘം ഡ​​​മാ​​​സ്ക​​​സി​​​ലെ​​​ത്തി. സ്റ്റേ​​​റ്റ് ഡി​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ പ​​​ശ്ചി​​​മേ​​​ഷ്യാ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി ബാ​​​ർ​​​ബ​​​റ ലീ​​​ഫ് ആ​​​ണു യു​​​എ​​​സ് സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത്.

ന്യൂ​​​ന​​​പ​​​ക്ഷ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ഭ​​​ര​​​ണ​​​മാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ച്ച്ടി​​​എ​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ യു​​​എ​​​സ് സം​​​ഘം അ​​​റി​​​യി​​​ക്കും. അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കാ​​​ല​​​ത്ത് സി​​​റി​​​യ​​​യി​​​ൽ അ​​​പ്ര​​​ത്യ​​​ക്ഷ​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ കാ​​​ര്യ​​​വും അ​​​ന്വേ​​​ഷി​​​ക്കും.

അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം വീ​​​ണ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ങ്കി​​​ലും തീ​​​വ്ര​​​വാ​​​ദ ബ​​​ന്ധ​​​മു​​​ള്ള എ​​​ച്ച്ടി​​​എ​​​സ് സി​​​റി​​​യ​​​യി​​​ൽ യാ​​​ഥാ​​​സ്ഥി​​​തി​​​ക ഭ​​​ര​​​ണം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക യു​​​എ​​​സി​​​നും മ​​​റ്റു പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ​​​ക്കു​​​മു​​​ണ്ട്.

എ​​​ച്ച്ടി​​​എ​​​സു​​​മാ​​​യും അ​​​തി​​​ന്‍റെ നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര​​​യു​​​മാ​​​യും പാ​​​ശ്ചാ​​​ത്യ​​ശ​​​ക്തി​​​ക​​​ൾ ബ​​​ന്ധം സ്ഥാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബ്രി​​​ട്ട​​​നും ഫ്രാ​​​ൻ​​​സും എ​​​ച്ച്ടി​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ച്ച്ടി​​​എ​​​സി​​​നെ തീ​​​വ്ര​​​വാ​​​ദ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം​​​ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്. യു​​​എ​​​സ് 2012ൽ ​​​സി​​​റി​​​യ​​​യു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ച്ചി​​​രു​​​ന്നു.
കീവിൽ റഷ്യൻ മിസൈൽ ആക്രമണം
കീ​​​വ്: യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഒ​​​ട്ടേറെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യും തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നും യു​​​ക്രെ​​​യ്ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​സ്ബി​​​യു​​​വി​​​ന്‍റെ ആ​​​സ്ഥാ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു.
മയോട്ടിൽ കൊടുങ്കാറ്റ് ദുരന്തമേഖല സന്ദർശിച്ച മക്രോണിനെതിരേ ജനകീയ പ്രതിഷേധം
പാ​​​രീ​​​സ്: ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ദു​​​രി​​​തം വി​​​ത​​​ച്ച മ​​​യോ​​​ട്ടി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​നോ​​​ടു പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ജ​​​നം.

ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ കാ​​​ണാ​​​നി​​​റ​​​ങ്ങി​​​യ പ്ര​​​സി​​​ഡ​​​ന്‍റി​​​നോ​​​ട് വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വും ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ജ​​​ന​​​ങ്ങ​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടു. കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു​​ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​ക്കു​​​മെ​​ണു മ​​​ക്രോ​​​ൺ ഉ​​​റ​​​പ്പു ന​​​ല്കി.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ഫ്ര​​​ഞ്ച് ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ മ​​​യോ​​​ട്ടി​​​ൽ ഈ ​​​മാ​​​സം 14നാ​​​ണ് ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് വീ​​​ശി​​​യ​​​ത്. 31 പേ​​​രു​​​ടെ മ​​​ര​​​ണ​​​മേ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ളൂ. എ​​​ന്നാ​​​ൽ മ​​​ര​​​ണ​​​സം​​​ഖ്യ ആ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വ​​​രു​​​മെ​​​ന്നാ​​​ണു ചി​​​ല വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്.

ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യി ഒ​​​രാ​​​ഴ്ച ക​​​ഴി​​​ഞ്ഞി​​​ട്ടും പ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഫ്രാ​​​ൻ​​​സി​​​നു കീ​​​ഴി​​​ലെ ഏ​​​റ്റ​​​വും ദ​​​രി​​​ദ്ര​​​പ്ര​​​ദേ​​​ശ​​​മാ​​​ണ് മ​​​യോ​​​ട്ട്.

വ്യാ​​​ഴാ​​​ഴ്ച മ​​​യോ​​​ട്ടി​​​ലെ​​​ത്തി​​​യ മ​​​ക്രോ​​​ൺ സ​​​ന്ദ​​​ർ​​​ശ​​​നം ഇ​​​ന്ന​​​ല​​​ത്തേ​​​ക്കു​​​കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധി​​​ച്ച ജ​​​നം മ​​​ക്രോ​​​ൺ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു. ലോ​ക​ത്ത് സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ ശ്ര​മ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ഗോ​ള ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി മാ​ർ​പാ​പ്പ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും പ്ര​തി​ബ​ദ്ധ​ത​യെ​യും ബൈ​ഡ​ൻ കൃ​ത​ജ്ഞ​ത​യോ​ടെ അ​നു​സ്മ​രി​ച്ചു. അ​ടു​ത്ത മാ​സം വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക്ഷ​ണം ജോ ​ബൈ​ഡ​ൻ സ്വീ​ക​രി​ച്ചു.

ജ​നു​വ​രി 20നാ​ണ് അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.
നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എതി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി. വ​ട​ക്കു​കി​ഴ​ക്ക​ൻ ബൗ​ചി സം​സ്ഥാ​ന​ത്തെ റോ​ഡ ജാ​തോ(47) എ​ന്ന സ്ത്രീ​യാ​ണു ര​ണ്ട​ര വ​ർ​ഷം നീ​ണ്ടു​നി​ന്ന നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ കു​റ്റ​വി​മു​ക്ത​യാ​ക്ക​പ്പെ​ട്ട​ത്.

ശ​രി​യത്ത് നി​യ​മ​പ്ര​കാ​രം വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് റോ​ധ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ഡി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ് ഇ​വ​ർ​ക്കു നി​യ​മ​സ​ഹാ​യം ന​ൽ​കി​യ​ത്.

റോ​ഡ​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി​യ​തി​നും ഏ​റെ​ക്കാ​ല​മാ​യി അ​വ​ൾ അ​നു​ഭ​വി​ച്ച ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​ച്ച​തി​നും ദൈ​വ​ത്തി​നു ന​ന്ദി പ​റ​യു​ന്ന​താ​യി എ​ഡി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ നി​യ​മോ​പ​ദേ​ശ​ക​ൻ സീ​ൻ നെ​ൽ​സ​ൺ പ​റ​ഞ്ഞു.

മ​ത​നി​ന്ദ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട് നൈ​ജീ​രി​യ​യി​ൽ പീ​ഡ​ന​മ​നു​ഭ​വി​ക്കു​ന്ന ക്രൈ​സ്ത​വ​ർ അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മ​പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.
വി​വാ​ദ​ ഹി​ജാ​ബ് നി​യ​മം പി​ന്‍​വ​ലി​ച്ച് ഇ​റാ​ന്‍
ടെ​​ഹ്‌​​റാ​​ന്‍: വി​​വാ​​ദ​​മാ​​യ ഹി​​ജാ​​ബ് നി​​യ​​മം പി​​ന്‍​വ​​ലി​​ച്ച് ഇ​​റാ​​ന്‍ ഭ​​ര​​ണ​​കൂ​​ടം. നി​​യ​​മ​​ത്തി​​നെ​​തി​​രേ വ​​ലി​​യ​​തോ​​തി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഇ​​റാ​​ന്‍റെ സു​​പ്രീം നാ​​ഷ​​ണ​​ല്‍ സെ​​ക്യൂ​​രി​​റ്റി കൗ​​ണ്‍​സി​​ലി​​ന്‍റെ തീ​​രു​​മാ​​നം.

സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും മു​​ടി, കൈ​​കാ​​ലു​​ക​​ള്‍ എ​​ന്നി​​വ പൂ​​ര്‍​ണ​​മാ​​യി മ​​റ​​യും​​വി​​ധ​​ത്തി​​ല്‍ ഹി​​ജാ​​ബ് ധ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ടു​​ന്ന നി​​യ​​മം ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​റാ​​ന്‍ അ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.
യുഎസുമായി മിസൈൽ അങ്കത്തിനു തയാർ: പുടിൻ
മോ​​​സ്കോ: റ​​​ഷ്യ പു​​​തു​​​താ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ഒ​​​റെ​​​ഷ്നി​​​ക് ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലി​​​നെ വെ​​​ടി​​​വ​​​ച്ചി​​​ടാ​​​ൻ ഒ​​​രു സം​​​വി​​​ധാ​​​ന​​​ത്തി​​​നും ക​​​ഴി​​​യി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യം തെ​​​ളി​​​യി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി മി​​​സൈ​​​ൽ അ​​​ങ്ക​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. വാ​​​ർ​​​ഷി​​​ക ചോ​​​ദ്യോ​​​ത്ത​​​ര പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​മേ​​​രി​​​ക്ക​​​ൻ മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ഒ​​​റെ​​​ഷ്നി​​​ക്കി​​​നു ക​​​ഴി​​​യും. അ​​​മേ​​​രി​​​ക്ക​​​ൻ മി​​​സൈ​​​ലു​​​ക​​​ളാ​​​ൽ സം​​​ര​​​ക്ഷി​​​ത​​​മാ​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ഒ​​​റെ​​​ഷ്നി​​​ക്ക് തൊ​​​ടു​​​ത്ത് ഇ​​​ക്കാ​​​ര്യം തെ​​​ളി​​​യി​​​ക്കാമെന്നും അ​​​ത്ത​​​രം പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു റ​​​ഷ്യ ത​​​യാ​​​റാ​​​ണെ​​​ന്നും പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​ ന​​​വം​​​ബ​​​ർ 21ന് ​​​യു​​​ക്രെ​​​യ്നി​​​ലെ നി​​​പ്രോ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഒ​​​റെ​​​ഷ്നി​​​ക് മി​​​സൈ​​​ൽ ആ​​​ദ്യം പ്ര​​​യോ​​​ഗി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ൻ സേ​​​ന അ​​​മേ​​​രി​​​ക്ക​​​ൻ മി​​​സൈ​​​ലു​​​ക​​​ൾ റ​​​ഷ്യ​​​ൻ ഭൂ​​​മി​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്.

യു​​​ക്രെ​​​യ്നി​​​ലെ ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു റ​​​ഷ്യ കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ത്തു​​​വെ​​​ന്നും പു​​​ടി​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. യു​​​ദ്ധ​​​മു​​​ന്ന​​​ണി​​​യി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന മി​​​ക​​​ച്ച മു​​​ന്നേ​​​റ്റം ന​​​ട​​​ത്തു​​​ന്നു. കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം നാ​​​ട​​​കീ​​​യ​​​മാ​​​യി മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ദി​​​വ​​​സം ഒ​​​രു ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഭൂ​​​മി​​​യെ​​​ങ്കി​​​ലും റ​​​ഷ്യ​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് പ്ര​​​ദേ​​​ശ​​​ത്ത് അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ന്ന യു​​​ക്രെ​​​യ്ൻ​​​ സേ​​​ന​​​യെ തു​​​ര​​​ത്തും.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ൻ ഏ​​​തു സ​​​മ​​​യ​​​ത്തും ത​​​യാ​​​റാ​​​ണ്. നാ​​​ലുവ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ട്രം​​​പു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ല.

യു​​​ക്രെ​​​യ്നു​​​മാ​​​യും റ​​​ഷ്യ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണ്. റ​​​ഷ്യ​​​യെ ദു​​​ർ​​​ബ​​​ല​​​മാ​​​ക്കാ​​​മെ​​​ന്നു പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ൾ ധ​​​രി​​​ക്കേ​​​ണ്ട. ക​​​ഴി​​​ഞ്ഞ ര​​​ണ്ടുമൂ​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ റ​​​ഷ്യ ശ​​​ക്തി​​​പ്പെ​​​ടു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.

പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും റ​​​ഷ്യ​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗം വി​​​ക​​​സി​​​ക്കു​​​ന്നു. എന്നാൽ പ​​​ണ​​​പ്പെ​​​രു​​​പ്പം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നു പു​​​ടി​​​ൻ സ​​​മ്മ​​​തി​​​ച്ചു.
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂ​​​യോ​​​ർ​​​ക്ക്: ബൈ​ബി​ളി​ലെ പ​ത്തു ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശി​ലാ​ഫ​ല​ക​ത്തി​നു ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് അ​ര​ക്കോ​ടി ഡോ​ള​ർ. ഇ​ന്ന് ഇ​സ്ര​യേ​ലി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്ന് 1913ൽ ​ക​ണ്ടെ​ടു​ത്ത ഫ​ല​ക​ത്തി​ന് ബി​സി 300 മു​ത​ൽ 800വ​രെ പ​ഴ​ക്കം അ​നു​മാ​നി​ക്കു​ന്നു.

ബൈ​ബി​ളി​ലെ ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ, അ​റി​യ​പ്പെ​ടു​ന്ന​തും ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തു​മാ​യ ശി​ലാ​ഫ​ല​ക​മാ​ണി​ത്. റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​ൻ ഖ​ന​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു ഫ​ല​കം ക​ണ്ടെ​ത്തു​ന്ന​ത്. ഇ​സ്ര​യേ​ലി​ലു​ള്ള ഒ​രു പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​ണ് ഇ​തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ​ത്.

പ്രാ​ചീ​ന ഹീ​ബ്രു ഭാ​ഷ​യി​ലാ​ണ് ക​ല്പ​ന​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ന്പ​തു ക​ല്പ​ന​ക​ളേ ഫ​ല​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ എ​ന്നും പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ൽ ബ്രൂ​ക്‌​ലി​നി​ലെ ലി​വിം​ഗ് തോ​റ മ്യൂ​സി​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​ല​കം പി​ന്നീ​ട് സ്വ​കാ​ര്യ​വ്യ​ക്തി വാ​ങ്ങു​ക​യാ​യി​രു​ന്നു.

20 ല​ക്ഷം ഡോ​ള​റാ​ണു വി​ല പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നു ലേ​ലം ന​ട​ത്തി​യ സ​ത്ബീ​സ് ക​ന്പ​നി പ​റ​ഞ്ഞു. 42 ല​ക്ഷം ലേ​ല​ത്തു​ക​യും ഫീ​സും മ​റ്റ് ചാ​ർ​ജു​ക​ളും അ​ട​ക്കം 50 ല​ക്ഷം ഡോ​ള​റി​നു വി​റ്റു പോ​കു​ക​യാ​യി​രു​ന്നു.
ഗിസേൽ കേസിൽ 51 പ്രതികളും കുറ്റക്കാർ
പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​നെ ഞെ​​​ട്ടി​​​ച്ച ഗി​​​സേ​​​ൽ പെ​​​ലി​​​കോ​​​ട്ട്(72) കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ മു​​​ൻ ഭ​​​ർ​​​ത്താ​​​വ് ഡൊ​​​മി​​​നി​​​ക് പെ​​​ലി​​​ക്കോ​​​ട്ട്(72) അ​​​ട​​​ക്കം 51 പ്ര​​​തി​​​ക​​​ളും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്ന് അ​​​വി​​​ഞ്ഞോ​​ണി​​​ലെ കോ​​​ട​​​തി വി​​​ധി​​​ച്ചു. അ​​​ഞ്ചു ജ​​​ഡ്ജി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട കോ​​​ട​​​തി ഡൊ​​​മി​​​നി​​​ക്കി​​​ന് 20 വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ വിധിച്ചു.

ഗി​​​സേ​​​ലി​​​നെ ഡൊ​​​മി​​​നി​​​ക്ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ന​​​ല്കി ഉ​​​റ​​​ക്കി​​​യ​​​ശേ​​​ഷം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു കാ​​​ഴ്ച​​​വ​​​ച്ചു​​​വെ​​​ന്നാ​​ണു കേ​​​സ്. ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​തു തു​​​ട​​​ർ​​​ന്നു. പീ​​​ഡ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഡൊ​​​മി​​​നി​​​ക് പ​​​ക​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

2020ൽ ​​​സൂ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​ൽ​​​വ​​​ച്ച് ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ഫോ​​​ട്ടോ എ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് ഡൊ​​​മി​​​നി​​​ക് അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​യാ​​​ളു​​​ടെ കം​​​പ്യൂ​​​ട്ട​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 20,000 ഫോ​​​ട്ടോ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു ഗി​​​സേ​​​ൽ നേ​​​രി​​​ട്ട പീ​​​ഡ​​​നം വെ​​​ളി​​​ച്ച​​​ത്തു​​​വ​​​ന്ന​​​ത്. ഡൊ​​​മി​​​നി​​​ക് കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു.

ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ കേ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​യ ഗി​​​സേ​​​ൽ ഇ​​​ര​​​യ്ക്കു ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ച്ച് തു​​​റ​​​ന്ന വി​​​ചാ​​​ര​​​ണ​​​യി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത് അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും ത​​​ന്‍റേ​​​ട​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക​​​മാ​​​യി മാ​​​റി. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ അ​​​മ്മ​​​യ്ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഗി​​​സേ​​​ലി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​ർ കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് ക​​​ര​​​ഘോ​​​ഷ​​​ത്തോ​​​ടെ​​​യാ​​ണു വി​​​ധി​​​പ്ര​​​സ്താ​​​വം സ്വീ​​​ക​​​രി​​​ച്ച​​​ത്. 72 പേ​​​ർ ഗി​​​സേ​​​ലി​​​നെ പീ​​​ഡി​​​പ്പി​​​ച്ചു​​​ണ്ടെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ക​​​രു​​​തു​​​ന്ന​​​ത്. ഇ​​​തി​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കെ​​​തി​​​രേ മാ​​​ത്ര​​​മാ​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. ചി​​​ല​​​രെ പി​​​ടി​​​കൂ​​​ടാ​​​നാ​​​യി​​​ട്ടി​​​ല്ല.

മൂ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ വ​​​ർ​​​ഷം ത​​​ട​​​വാ​​​ണ് ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ച​​​ത്. കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്തെ​​​ത്തി​​​യ ഗി​​​സേ​​​ൽ പി​​​ന്തു​​​ണ​​​ച്ച​​​വ​​​ർ​​​ക്കു ന​​​ന്ദി പ​​​റ​​​ഞ്ഞു.
ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണം
ടെ​​​ൽ അ​​​വീ​​​വ്: യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി വ്യോ​​​മ​​​സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഹൂ​​​തി​​​ക​​​ൾ തൊ​​​ടു​​​ത്ത മി​​​സൈ​​​ൽ ഇ​​​സ്രേ​​​ലി​​​ സേ​​​ന വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണ് യെ​​​മ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ഹൂ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മി​​​ച്ച​​​ത്. 14 ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി ഹു​​​ദെ​​​യ്ദ പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​ലി​​​ഫ്, റാ​​​സ് ഈ​​​സ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ​​​നാ​​​യി​​​ലെ വൈ​​​ദ്യു​​​തി സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ബോം​​​ബി​​​ട്ടു. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​​തി ഇ​​​ല്ലാ​​​താ​​​യെന്ന് ഹൂ​​​തി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തേ ഇ​​​സ്രേ​​​ലി സേ​​​ന വെ​​​ടി​​​വ​​​ച്ചി​​​ട്ട ഹൂ​​​തി മി​​​സൈ​​​ലി​​​ന്‍റെ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പ​​​തി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലെ റ​​​മാ​​​ത്ത് ഇ​​​ഫാ​​​ൽ പ​​​ട്ട​​​ണ​​​ത്തി​​​ലെ സ്കൂ​​​ൾ കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു. ആ​​​ള​​​പാ​​​യ​​​മി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യും ഹൂ​​​തി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ യെ​​​മ​​​ന്‍റെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഹൂ​​​തി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ മു​​​ത​​​ൽ പ​​​ല​​​സ്തീ​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് ചെ​​​ങ്ക​​​ട​​​ലി​​​ലൂ​​​ടെ പോ​​​കു​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലി​​​ലും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
സർക്കോസി കാലിൽ നിരീക്ഷണയന്ത്രം ധരിക്കണം
പാ​​​രീ​​​സ്: ​​​അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് സ​​​ർ​​​ക്കോ​​​സി​​​ക്ക് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ ഫ്രാ​​​ൻ​​​സി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. ഇ​​​തോ​​​ടെ സ​​​ർ​​​ക്കോ​​​സി ഒ​​​രു വ​​​ർ​​​ഷം കാ​​​ലി​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം ധ​​​രി​​​ക്കേ​​​ണ്ടി​​​വ​​​രും.

ഫ്രാ​​​ൻ​​​സി​​​ൽ മു​​​ൻ രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​ന് ഇ​​​ത്ത​​​ര​​​മൊ​​​രു ശി​​​ക്ഷ ആ​​​ദ്യ​​​മാ​​​ണ്. ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​മെ​​​ന്ന​​​റി​​​യി​​​ച്ച സ​​​ർ​​​ക്കോ​​​സി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ യൂ​​​റോ​​​പ്യ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

2007 മു​​​ത​​​ൽ 2012 വ​​​രെ​​​യാ​​​ണു സ​​​ർ​​​ക്കോ​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലെ ധ​​​ന​​​വി​​​നി​​​യോ​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​ൻ ജ​​​ഡ്ജി​​​യെ സ്വാ​​​ധീ​​​നി​​​ച്ച കേ​​​സി​​​ൽ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി 2021ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ​​​യാ​​​ണു വി​​​ധി​​​ച്ച​​​ത്.

അ​​​പ്പീ​​​ൽ കോ​​​ട​​​തി പി​​​ന്നീ​​​ട് ശി​​​ക്ഷ ശ​​​രി​​​വ​​​ച്ചെ​​​ങ്കി​​​ലും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് ഇ​​​ള​​​വ് ചെ​​​യ്യു​​​ക​​​യും ശേ​​​ഷി​​​ക്കു​​​ന്ന ഒ​​​രു വ​​​ർ​​​ഷം നി​​​രീ​​​ക്ഷ​​​ണ​​​സം​​​വി​​​ധാ​​​നം ശ​​​രീ​​​ര​​​ത്തി​​​ൽ ധ​​​രി​​​ച്ച് വീ​​​ട്ടി​​​ൽ ക​​​ഴി​​​യാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
നെ​ത​ർ​ലൻഡ്സിൽ ഇനി സൗന്ദര്യമത്സരമില്ല
ആം​​​സ്റ്റ​​​ർ​​​ഡാം: നെ​​​ത​​​ർ​​​ല​​ൻ​​ഡ്സി​​​ൽ 35 വ​​​ർ​​​ഷം പ്ര​​​ചാ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ‘മി​​​സ് നെ​​​ത​​​ർ​​​ല​​ൻ​​ഡ്സ്’ സൗ​​​ന്ദ​​​ര്യ​​മ​​​ത്സ​​​രം നി​​​ർ​​​ത്തു​​​ന്നു.

വ​​​നി​​​താ​​​ ശ​​ക്തീ​​​ക​​​ര​​​ണ​​​വും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​വും ല​​​ക്ഷ്യ​​​മി​​​ട്ട് പു​​​തി​​​യ പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സൗ​​​ന്ദ​​​ര്യ​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സം​​​ഘാ​​​ട​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ‘നോ ​​​ലോം​​​ഗ​​​ർ ഓ​​​ഫ് ദി​​​സ് ടൈം’ ​​​എ​​​ന്നാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ പേ​​​ര്.

അ​​​യ​​​ഥാ​​​ർ​​​ഥ​​​മാ​​​യ സൗ​​​ന്ദ​​​ര്യ മാ​​​നദ​​​ണ്ഡ​​​ങ്ങ​​​ളും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സ​​​മ്മ​​​ർ​​​ദ​​​വും നേ​​​രി​​​ടു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​നം ന​​​ല്കു​​​ന്ന​​​തും സ്വയംആ​​​ശ്ലേഷി​​​ക്ക​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ​​​രി​​​പാ​​​ടി ആ​​​യി​​​രി​​​ക്കും ഇ​​ത്.
ഉത്തരകൊറിയൻ ഭടന്മാർ റഷ്യയിൽ കൊല്ലപ്പെടുന്നു
സീ​​​യൂ​​​ൾ: ​​​റ​​​ഷ്യ​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ യു​​​ദ്ധ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക​​​രി​​​ൽ നൂ​​​റു പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ത്തോ​​​ളം വ​​​രും.

ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ എം​​​പി ലീ ​​​സി​​​യോം​​​ഗ് കീ​​​യൂ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റി​​​യി​​​ച്ച​​​ത്. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു ന​​​ല്കി​​​യ വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം സം​​​സാ​​​രി​​​ച്ച​​​ത്.

യു​​​ക്രെ​​​യ്ൻ സേ​​​ന അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തു​​​ന്ന റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് പ്ര​​​ദേ​​​ശ​​​ത്താ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള യു​​​ദ്ധ​​​ത​​​ന്ത്ര​​​ങ്ങ​​​ളി​​​ൽ പി​​​ന്നി​​​ലാ​​​യ​​​തും തു​​​റ​​​ന്ന​​​ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ യു​​​ദ്ധം​​ചെ​​​യ്തു പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ട​​​ന്മാ​​​ർ​​​ക്കു വി​​​ന​​​യാ​​​കു​​​ന്ന​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ കൂ​​​ടു​​​ത​​​ൽ ഭ​​​ട​​​ന്മാ​​​രെ റ​​​ഷ്യ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ‌ ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ നേ​​​രി​​​ട്ടു വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും ലീ ​​​കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
സിറിയ ഭീഷണിയല്ല: അൽ ഷാര
ഡ​​​മാ​​​സ്ക​​​സ്: ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന സി​​​റി​​​യ അ​​​യ​​​ൽ​​​ക്കാ​​​ർ​​​ക്കോ പാ​​​ശ്ചാ​​​ത്യ​​ർ​​​ക്കോ ഭീ​​​ഷ​​​ണി​​​യ​​​ല്ലെ​​​ന്നു ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത വി​​​മ​​​ത​​​രു​​​ടെ നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര. അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ കാ​​​ല​​​ത്ത് സി​​​റി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ചു​​​മ​​​ത്തി​​​യ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു ബി​​​ബി​​​സി​​​ക്കു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ അ​​​ൽ ഷാ​​​ര ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹ​​​യാ​​​ത് ത​​​ഹ്‌​​​രീ​​​ർ അ​​​ൽ​​​ഷാ​​​മി​​​നെ (എ​​​ച്ച്ടി​​​എ​​​സ്) ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം​​​ചെ​​​യ്യ​​​ണം. സി​​​റി​​​യ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍റെ മ​​​റ്റൊ​​​രു പ​​​തി​​​പ്പാ​​​വി​​​ല്ല. സി​​​റി​​​യ​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു വി​​​ദ്യാഭ്യാ​​​സം ല​​​ഭി​​​ക്കും. പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ത​​​യാ​​​റാ​​​ക്കാ​​​ൻ നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രു​​​ടെ ക​​​മ്മി​​​റ്റി രൂ​​​പ​​വ​​ത്ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ൽ ഷാ​​​ര പ​​​റ​​​ഞ്ഞു.
ത​ഹാ​വു​ര്‍ റാ​ണ​യെ ഇ​ന്ത്യ​ക്ക് കൈ​മാ​റു​ന്ന​ത് ത​ട​യ​രു​ത്: അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
വാ​​​​ഷിം​​​​ഗ്ട​​​​ൺ: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ കേ​​​​സി​​​​ലെ പ്ര​​​​തി പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​നേ​​​​ഡി​​​​യ​​​​ന്‍ വ്യ​​​​വ​​​​സാ​​​​യി ത​​​​ഹാ​​​​വു​​​​ര്‍ റാ​​​​ണ​​​​യെ ഇ​​​​ന്ത്യ​​​​ക്ക് കൈ​​​​മാ​​​​റ​​​​രു​​​​തെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി ത​​​​ള്ള​​​​ണ​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ.

റാ​​​​ണ​​​​യെ ഇ​​​​ന്ത്യ​​​​ക്ക് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന കീ​​​​ഴ്ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ർ​​​​വു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് യു​​​​എ​​​​സ് സു​​​​പ്രീംകോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി.

കീ​​​​ഴ്ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ​​​​യി​​​​ലെ നോ​​​​ർ​​​​ത്ത് സ​​​​ർ​​​​ക്യൂ​​​​ട്ട് അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ലും ത​​​​ന്നെ ഇ​​​​ന്ത്യ​​​​ക്ക് കൈ​​​​മാ​​​​റ​​​​രു​​​​തെ​​​​ന്ന റാ​​​​ണ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം നി​​​​ര​​​​സി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് ന​​​​വം​​​​ബ​​​​ർ 13ന് ​​​​പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​യു​​​​മാ​​​​യി റാ​​​​ണ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

റാ​​​ണ​​​യു​​​ടെ ഹ​​​ർ​​​ജി ത​​​ള്ള​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ എ​​​ലി​​​സ​​​ബ​​​ത്ത് ബി. ​​​പ്രെ​​​ലോ​​​ഗ​​​ർ കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​​ന്ത്യ​​​​ക്ക് കൈ​​​​മാ​​​​റു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള റാ​​​​ണ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന നി​​​​യ​​​​മാ​​​​വ​​​​സ​​​​ര​​​​മാ​​​​ണി​​​​ത്.

മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സി​​​​ലെ ജ​​​​യി​​​​ലി​​​​ലാ​​​​ണു റാ​​​​ണ. മും​​​​ബൈ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന സൂ​​​​ത്ര​​​​ധാ​​​​ര​​​​ന്മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ ഡേ​​​​വി​​​​ഡ് കോ​​​​ൾ​​​​മാ​​​​ൻ ഹെ​​​​ഡ്‌​​​​ലി​​​​യു​​​​മാ​​​​യി റാ​​​​ണ​​​​യ്ക്കു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.
ഉഭയകക്ഷി ചർച്ചകൾ ശക്തിപ്പെടുത്താൻ ഇന്ത്യ-ചൈന തീരുമാനം
ബെ​​​​​യ്ജിം​​​​​ഗ്: ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ച​​​ർ​​​ച്ച​​​ക​​​ൾ പു​​​നരാ​​​രം​​​ഭി​​​ച്ചും സാ​​​ന്പ​​​ത്തി​​​ക വ്യാ​​​പാ​​​ര സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​യി​​​ൽ സ​​​ഹ​​​ക​​​രി​​​ച്ചും ഇ​​​ന്ത്യ​​​യും ചൈ​​​ന​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് ചൈ​​​നീ​​​സ് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ൻ ഷെ​​​ങ്.

ഉ​​​ന്ന​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി ബെ​​​യ്ജിം​​​ഗി​​​ലെ​​​ത്തി​​​യ ദേ​​​ശീ​​​യ​​​സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ലു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം.

കി​​​​​ഴ​​​​​ക്ക​​​​​ൻ ല​​​​​ഡാ​​​​​ക്കി​​​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​റു​​​മാ​​​റാ​​​യ ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ. അ​​​​​ജി​​​​​ത് ഡോ​​​​​വ​​​​​ലും ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി വാ​​​ങ്‌​​​യി​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സം​​​ഘം ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ട്ടു.
പരേഷ് ബറുവയുടെ വധശിക്ഷ ബംഗ്ലാദേശ് കോടതി ജീവപര്യന്തമാക്കി
ധാ​​​​ക്ക: ആ​​യു​​ധ​​ക്ക​​ട‌​​ത്ത് കേ​​സി​​ൽ ഉ​​​​ൾ​​​​ഫ നേ​​​​താ​​​​വ് പ​​​​രേ​​​​ഷ് ബ​​​​റു​​​​വ​​​​യു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​മാ​​​​ക്കി കു​​​​റ​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്കോ​​​​ട​​​​തി.

ചൈ​​​​ന​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ബ​​​​റു​​​​വ​​​​യെ 2014ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച​​​​ത്. ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യു​​​​ടെ മോ​​​​സ്റ്റ് വാ​​​​ണ്ട​​​​ഡ് പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​യാ​​​​ളാ​​​​ണ് ബ​​​​റു​​​​വ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ​​​​നി​​​​ന്ന് വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള 2004ലെ ​​​​ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ൽ മു​​​​ൻ ജൂ​​​​ണി​​​​യ​​​​ർ മ​​​​ന്ത്രി​​​​യെ​​​​യും മ​​​​റ്റ് അ​​​​ഞ്ചു പേ​​​​രെ​​​​യും വെ​​​​റു​​​​തേ വി​​​​ട്ടു.
കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യ
മോ​​​സ്‌​​​കോ: കാ​​​ന്‍സ​​​ര്‍ രോ​​​ഗ​​​ത്തി​​​നു​​​ള്ള പ്ര​​​തി​​​രോ​​​ധ​ വാ​​​ക്‌​​​സി​​​ന്‍ വി​​​ക​​​സി​​​പ്പി​​​ച്ച​​​താ​​​യി റ​​​ഷ്യ. രാ​​ജ്യ​​ത്തെ കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി ഇ​​​വ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും റ​​​ഷ്യ​​​ന്‍ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റേ​​​ഡി​​​യോ​​​ള​​​ജി മെ​​​ഡി​​​ക്ക​​​ല്‍ റി​​​സ​​​ര്‍ച്ച് സെ​​​ന്‍റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഡ​​​യ​​​റ​​​ക്‌​​ട​​​ര്‍ ആ​​​ന്ദ്രേ കാ​​​പ്രി​​​ന്‍ പ​​​റ​​​ഞ്ഞു. നി​​​ര​​​വ​​​ധി ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ നി​​​ര്‍മി​​​ച്ച വാ​​​ക്‌​​​സി​​​ന്‍ അ​​​ടു​​​ത്ത​​​വ​​​ര്‍ഷം ആ​​​ദ്യം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി ന​​​ല്‍കും.

സ്വ​​​ന്ത​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച കാ​​​ന്‍സ​​​ര്‍ പ്ര​​​തി​​​രോ​​​ധ എം​​​ആ​​​ര്‍എ​​​ന്‍എ വാ​​​ക്സി​​​ൻ ഏ​​​തു​​​ത​​​രം കാ​​​ൻ​​​സ​​​റി​​​നു​​​ള്ള​​​താ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

വാ​​​ക്സി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​ഘ​​​ട്ടം വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ഗ​​​മേ​​​ലി​​​യ നാ​​​ഷ​​​ണ​​​ല്‍ റി​​​സ​​​ര്‍ച്ച് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ എ​​​പ്പി​​​ഡെ​​​മി​​​യോ​​​ള​​​ജി ആ​​​ന്‍ഡ് മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​​യു​​​ടെ ഡ​​​യ​​​റ​​ക്‌​​ട​​​ര്‍ അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ ഗി​​​ന്‍റ​​​സ്ബ​​​ര്‍ഗ് പ​​​റ​​​ഞ്ഞു. കാ​​​ന്‍സ​​​ര്‍ മു​​​ഴ​​​ക​​​ളു​​​ടെ വ​​​ള​​​ര്‍ച്ച, വീ​​​ണ്ടും അ​​​തു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന പ്ര​​​വ​​​ണ​​​ത എ​​​ന്നി​​​വ ത​​​ട​​​യാ​​​ൻ വാ​​​ക്സി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

കാ​​​ൻ​​​സ​​​ർ പ്ര​​​തി​​​രോ​​​ധ​​​വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണു രാ​​ജ്യ​​മെ​​ന്ന് അ​​​ടു​​​ത്തി​​​ടെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​മി​​​ർ പു​​​ടി​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
ഇറാക്ക് സന്ദർശനത്തിനിടെ വധശ്രമം നേരിട്ടു: മാർപാപ്പ
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ വ​​​ധ​​​ശ്ര​​​മം നേ​​​രി​​​ട്ട​​​താ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. അ​​​ടു​​​ത്ത​​​മാ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന ‘ഹോ​​​പ്’ എ​​​ന്ന ആ​​​ത്മ​​​ക​​​ഥ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.

ര​​​ണ്ടു ചാ​​​വേ​​​റു​​​ക​​​ളാ​​​ണു ത​​​ന്നെ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സാ​​​ണ് ഇ​​​വ​​​രെ​​​ക്കു​​​റി​​​ച്ചു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു. പു​​​സ്ത​​​ക​​​ത്തി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ത്ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2021 മാ​​​ർ​​​ച്ചി​​​ലാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​പാ​​പ്പ ഇ​​​റാ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് ഒ​​​രു മാ​​​ർ​​​പാ​​​പ്പ ഇ​​​റാ​​​ക്കി​​​ലെ​​​ത്തു​​​ന്ന​​​ത്. മൂ​​​ന്നു​​​ ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര​​​സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ഐ​​​എ​​​സ് പ​​​ട​​​യോ​​​ട്ട​​​വും മൂ​​​ലം ഇ​​​റാ​​​ക്കി ക്രൈ​​​സ്ത​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും പ​​​ലാ​​​യ​​​നം ചെ​​​യ്തി​​​രു​​​ന്നു. ഇ​​​റാ​​​ക്കി​​​ൽ പോ​​​ക​​​രു​​​തെ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ഉ​​​പ​​​ദേ​​​ശി​​​ച്ച​​​തെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ പോ​​​കാ​​​ൻ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

‌മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ലെ പ​​​രി​​​പാ​​​ടി​​​യി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​കാ​​​മെ​​​ന്നു ബ്രി​​​ട്ടീ​​​ഷ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​റാ​​​ക്കി പോ​​​ലീ​​​സി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ശ​​​രീ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച ഒ​​​രു യു​​​വ​​​തി മൊ​​​സൂ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ചു. ഒ​​​രു വാ​​​നും അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ മൊ​​​സൂ​​​ളി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​താ​​​യി അ​​​റി​​​യി​​​പ്പു വ​​​ന്നു.

ത​​​ന്നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​വ​​​ർ​​​ക്ക് എ​​​ന്തു സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്നു പി​​​റ്റേ​​​ന്ന് സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടു തി​​​ര​​​ക്കി. ഇ​​​റാ​​​ക്കി പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ടെ​​​ന്നും ര​​​ണ്ടു ചാ​​​വേ​​​റു​​​ക​​​ളും ജീ​​​വ​​​നോ​​​ടെ​​​യി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി​​​യെ​​​ന്നു മാ​​​ർ​​​പാ​​​പ്പ എ​​​ഴു​​​തു​​​ന്നു. ജ​​​നു​​​വ​​​രി 14നാ​​​ണ് പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
സുനിതയുടെ മടക്കം വൈകും
ഹൂ​​​സ്റ്റ​​​ൺ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ൽ കു​​​ടു​​​ങ്ങി​​​യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ സു​​​നി​​​ത വി​​​ല്യം​​​സി​​​ന്‍റെ​​​യും ബു​​​ച്ച് വി​​​ൽ​​​മ​​​റുടെയും മ​​​ട​​​ക്കം വൈ​​​കും.

അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ച് അ​​​വ​​​സാ​​​ന​​​മേ ഇ​​​വ​​​രെ ഭൂ​​​മി​​​യി​​​ൽ മ​​​ട​​​ക്കി​​​യെ​​​ത്തി​​​ക്കൂ എ​​​ന്ന് നാ​​​സ അ​​​റി​​​യി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ന്പ​​​ത്തെ അ​​​റി​​​യി​​​പ്പ്.

ജൂ​​​ണി​​​ലാ​​​ണ് സു​​​നി​​​ത​​​യും വി​​​ൽ​​​മ​​​റും ബോ​​​യിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ സ്റ്റാ​​​ർ​​​ലൈ​​​ന​​​ർ പേ​​​ട​​​ക​​​ത്തി​​​ൽ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്. എ​​​ട്ടു​​​ദി​​​വ​​​സം സ്റ്റേ​​​ഷ​​​നി​​​ൽ ത​​​ങ്ങി മ​​​ട​​​ങ്ങാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി.

എ​​​ന്നാ​​​ൽ സ്റ്റാ​​​ർ​​​ലൈ​​​ന​​​ർ പേ​​​ട​​​കം ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തോ​​​ടെ ഇ​​​രു​​​വ​​​രും സ്റ്റേ​​​ഷ​​​നി​​​ൽ കു​​​ടു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ പേ​​​ട​​​കം സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​ളി​​​ല്ലാ​​​തെ ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചി​​​റ​​​ക്കി.
റഷ്യൻ ജനറൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉസ്ബെക്ക് പൗരൻ അറസ്റ്റിൽ
മോ​​​സ്കോ: ​​​റ​​​ഷ്യ​​​ൻ ജ​​​ന​​​റ​​​ൽ ഇ​​​ഗോ​​​ർ കി​​​റി​​​ലോ​​​വ് ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​സ്ബെ​​ക് പൗ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി. യു​​​ക്രെ​​​യ്നു​​​വേ​​​ണ്ടി ബോം​​​ബ് സ്ഥാ​​​പി​​​ച്ച​​​തും റി​​​മോ​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു പൊ​​​ട്ടി​​​ച്ച​​​തും ഇ​​​യാ​​​ളാ​​​ണെ​​​ന്നു റ​​​ഷ്യ​​​ൻ അ​​​ന്വേ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

റ​​​ഷ്യ​​​യു​​​ടെ ആ​​​ണ​​​വ-​​​രാ​​​സ-​​​ജൈ​​​വ ആ​​​യു​​​ധ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ആ​​​യി​​​രു​​​ന്ന കി​​റി​​​ലോ​​​വ് ചൊ​​​വ്വാ​​​ഴ്ച മോ​​​സ്കോ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​സ​​​തി​​​ക്കു സ​​​മീ​​​പം ഇ​​​ല​​​ക്‌​​​ട്രി​​​ക് സ്കൂ​​​ട്ട​​​റി​​​ൽ സ്ഥാ​​​പി​​​ച്ച ബോം​​​ബാ​​​ണു പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം യു​​​ക്രെ​​​യ്ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​സ്ബി​​​യു ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. യു​​​ക്രെ​​​യ്ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന റ​​​ഷ്യ​​​ൻ ജ​​​ന​​​റ​​​ലാ​​​ണ് കി​​​റി​​​ലോ​​​വ്.

അ​​​റ​​​സ്റ്റി​​​ലാ​​​യ ഉ​​​സ്ബെ​​​ക് പൗ​​​ര​​​ന്‍റെ പേ​​​ര് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടില്ല. ഇ​​​യാ​​​ൾ കു​​​റ്റം സ​​​മ്മ​​​തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു. പ്ര​​​തി​​​ഫ​​​ല​​​മാ​​​യി പ​​​ത്തു ല​​​ക്ഷം ഡോ​​​ള​​​റും യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ത്ത് താ​​​മ​​​സ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യി ഇ​​​യാ​​​ൾ പ​​​റ​​​യു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ള്ള മ​​​റ്റു വ്യ​​​ക്തി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി റ​​​ഷ്യ​​​ൻ​​വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. മ​​​റ്റൊ​​​രാ​​​ൾ​​കൂ​​​ടി പി​​​ടി​​​യി​​​ലാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ജ​​​ന​​​റ​​​ലി​​​ന്‍റെ വ​​​ധം നാ​​​ളെ യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
ബഹിരാകാശ നടത്തം: അമേരിക്കൻ റിക്കാർഡ് ചൈന തകർത്തു
ബെ​​​യ്ജിം​​​ഗ്: ബ​​​ഹി​​​രാ​​​കാ​​​ശ ന​​​ട​​​ത്ത​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് ചൈ​​​ന ത​​​ക​​​ർ​​​ത്തു. ചൈ​​​ന​​​യു​​​ടെ ടി​​​യാ​​​ൻ​​​ഗോം​​​ഗ് ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​ത്തി​​​ലു​​​ള്ള ലോം​​​ഗ് ലിം​​​ഗ്ടോം​​​ഗ്, കാ​​​യി ഷു​​​സെ എ​​​ന്നീ ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്രി​​​ക​​​ർ ഒ​​​ന്പ​​​തു മ​​​ണി​​​ക്കൂ​​​ർ പേ​​​ട​​​ക​​​ത്തി​​​നു പു​​​റ​​​ത്തു ചെ​​​ല​​​വ​​​ഴി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ജ​​​യിം​​​സ് വോ​​​സ്, സൂ​​​സ​​​ൻ ഹെം​​​സ് എ​​​ന്നീ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ 2021 ൽ ​​​സ്ഥാ​​​പി​​​ച്ച എ​​​ട്ടു​​​മ​​​ണി​​​ക്കൂ​​​ർ 56 സെ​​​ക്ക​​​ൻ​​​ഡ് റി​​​ക്കാ​​​ർ​​​ഡാ​​​ണ് ഇ​​​വ​​​ർ മ​​​റി​​​ക​​​ട​​​ന്ന​​​ത്.
പോളിയോ പ്രവർത്തകരെ ലക്ഷ്യമിട്ട സ്ഫോടനത്തിൽ മൂന്നു മരണം
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ളി​​​യോ വാ​​​ക്സി​​​ൻ വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മൂ​​​ന്നു സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ദേ​​​ര ഇ​​​സ്മ​​​യി​​​ൽ​​​ഖാ​​​നി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വാ​​​ക്സി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​യ​​​റി​​​യ സു​​​ര​​​ക്ഷാ​​​ഭ​​​ട​​​ന്മാ​​​രു​​​ടെ വാ​​​ഹ​​​നം സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ത​​​ക​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റി​​​ട്ടി​​​ല്ല.

തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ട​​​നീ​​​ളം, ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന തു​​​ള്ളി​​​മ​​​രു​​​ന്നു വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. അ​​​ന്നു​​​ത​​​ന്നെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ​​​യി​​​ൽ ര​​​ണ്ടു വ്യ​​​ത്യ​​​സ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഒ​​​രു വാ​​​ക്സി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പോ​​​ലീ​​​സു​​​കാ​​​ര​​​നും വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചി​​​രു​​​ന്നു.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു
ലാ​​​ഗോ​​​സ്: ​​​കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​രി​​​യ​​​ൻ യു​​​വാ​​​വി​​​നെ മോ​​​ചി​​​പ്പി​​​ക്കു​​​ന്നു.

തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ലെ ഒ​​​സു​​​ൻ സം​​​സ്ഥാ​​​ന​​​വാ​​​സി​​​യാ​​​യ സെ​​​ഗു​​​ൻ ഒ​​​ല​​​വൂ​​​ക്ക​​​റി​​​നു മാ​​​പ്പു ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ഗ​​​വ​​​ർ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. ചെ​​​റി​​​യ കു​​​റ്റ​​​ത്തി​​​നു വ​​​ലി​​​യ ശി​​​ക്ഷ​ വി​​​ധി​​​ച്ച​​​തി​​ൽ വ്യാ​​​പ​​​ക വി​​​വ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

2010ൽ ​​​പ​​​തി​​​നേ​​​ഴു വ​​​യ​​സു​​​ള്ള ഒ​​​ല​​​വൂ​​​ക്ക​​​റും കൂ​​​ട്ടു​​​കാ​​​ര​​​നാ​​​യ മൊ​​​രാ​​​കി​​​നി​​​യോ​​​യും നാ​​​ട​​​ൻ തോ​​​ക്കും ക​​​ത്തി​​​യു​​​മാ​​​യി ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ വ​​​സ​​​തി ആ​​​ക്ര​​​മി​​​ച്ച് കോ​​​ഴി മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്. 2014ൽ ​​​സം​​​സ്ഥാ​​​ന ഹൈ​​​ക്കോ​​​ട​​​തി ഇ​​​രു​​​വ​​​രെ​​​യും തൂ​​​ക്കി​​​ലേ​​​റ്റാ​​​ൻ വ​​​ധി​​​ച്ചു. ഒ​​​ല​​​വൂ​​​ക്ക​​​റി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ഒ​​​ല​​​വൂ​​​ക്ക​​​ർ മോ​​​ചി​​​ത​​​നാ​​​കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന. അ​​​തേ​​​സ​​​മ​​​യം, ഇ​​​യാ​​​ളോ​​​ടൊ​​​പ്പം വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട മൊ​​​രാ​​​കി​​​നി​​​യോ​​​യെ വി​​​ട്ട​​​യ​​​യ്ക്കു​​​മോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

നൈ​​​ജീ​​​രി​​​യ​​​യി​​​ൽ 3,400ലേ​​റെ ത​​​ട​​​വു​​​കാ​​​ർ വ​​​ധ​​​ശി​​​ക്ഷ കാ​​​ത്തു​​​ക​​​ഴി​​​യു​​​ന്നു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, 2012നു ​​​ശേ​​​ഷം രാ​​​ജ്യ​​​ത്ത് വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടി​​​ല്ല.
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് 88-ാം പി​റ​ന്നാ​ൾ
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​യ്ക്ക് 88-ാം പി​​റ​​ന്നാ​​ൾ. ജ​ന്മ​ദി​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ മാ​ർ​പാ​പ്പ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​ത്തി‌​ക്കാ​നി​ൽ പ്ര​ത്യേ​ക ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

റെ​​ജീ​​ന മ​​രി​​യ സി​​വോ​​റി- മാ​​രി​​യോ ഹൊ​​സേ ബെ​​ർ​​ഗോ​​ളി​യോ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1936 ഡി​​സം​​ബ​​ർ 17ന് ​​തെ​​ക്കെ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ ബു​​വെ​​നോ​​സ് ആ​​രി​​സി​​ലു​​ള്ള ഫ്ലോ​​റെ​​സ് എ​​ന്ന സ്ഥ​​ല​​ത്താ​​ണു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ജ​​നി​​ച്ച​​ത്. 1969 ഡി​​സം​​ബ​​ർ 13നാ​​യി​​രു​​ന്നു പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണം.

ഇ​​ക്ക​​ഴി​​ഞ്ഞ 13ന് ​​മാ​​ർ​​പാ​​പ്പ​​യു​​ടെ പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്‍റെ 55-ാം വാ​​ർ​​ഷി​​ക​​മാ​​യി​​രു​​ന്നു. പ​​ത്രോ​​സി​​ന്‍റെ 265-ാമ​​ത്തെ പി​​ൻ​​ഗാ​​മി​​യാ​​യി 2013 മാ​​ർ​​ച്ച് 13ന് ​​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​ന്ന​​ത്തെ ക​​ർ​​ദി​​നാ​​ൾ ഹൊ​​ർ​​ഹെ മാ​​രി​​യോ ബെ​​ർ​​ഗോ​​ളി​​യോ ഫ്രാ​​ൻ​​സി​​സ് എ​​ന്ന നാ​​മം സ്വീ​​ക​​രി​​ക്കു​​ക​​യും അ​​തേ​​വ​​ർ​​ഷം മാ​​ർ​​ച്ച് 19ന് ​​സ​​ഭാ​​ഭ​​ര​​ണം ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു.
റഷ്യൻ ജനറൽ കൊല്ലപ്പെട്ടു
മോ​​​​​സ്കോ: ഉ​​​​​ന്ന​​​​​ത റ​​​​​ഷ്യ​​​​​ൻ സൈ​​​​​നി​​​​​ക മേ​​​​​ധാ​​​​​വി ബോം​​​​​ബ് സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. റ​​​​​ഷ്യ​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​ണ​​​​​വ, രാ​​​​​സാ​​​​​യു​​​​​ധ വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി ല​​​​​ഫ്. ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ഗോ​​​​​ർ കി​​​​​റി​​​​​ലോ​​​​​വ് (54), സ​​​​​ഹാ​​​​​യി ഇ​​​​ല്യ പോ​​​​ളി​​​​കാ​​​​ർ​​​​പോ​​​​വ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. മോ​​​​​സ്കോ​​​​​യി​​​​​ലെ വ​​​​​സ​​​​​തി​​​​​ക്കു വെ​​​​​ളി​​​​​യി​​​​​ൽ സ്കൂ​​​​​ട്ട​​​​​റി​​​​​ൽ ഒ​​​​​ളി​​​​​പ്പി​​​​​ച്ച ബോം​​​​​ബ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കി​​​​​റി​​​​​ലോ​​​​​വ് ഓ​​​​​ഫീ​​​​​സി​​​​​ലേ​​​​​ക്കു പോ​​​​​കാ​​​​​ൻ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു സ്ഫോ​​​​​ട​​​​​നം. റി​​​​​മോ​​​​​ട്ട് സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം യു​​​​​ക്രെ​​​​​യ്ൻ സീ​​​​​ക്ര​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. യു​​​​​ക്രെ​​​​​യ്നി​​​​​ലെ റ​​​​​ഷ്യ​​​​​ൻ യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ യു​​​​​കെ, കാ​​​​​ന​​​​​ഡ എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ കി​​​​​റി​​​​​ലോ​​​​​വി​​​​​നെ​​​​​തി​​​​​രേ ഉ​​​​​പ​​​​​രോ​​​​​ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. 2017ലാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം ആ​​​​​ണ​​​​​വ, രാ​​​​​സാ​​​​​യു​​​​​ധ വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി​​​​​യാ​​​​​യി ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​റ്റ​​​​​ത്.

റ​​​​​ഷ്യ-​​​​​യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധ​​​​​ത്തി​​​​​ൽ രാ​​​​​സാ​​​​​യു​​​​​ധം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ യു​​​​​ക്രെ​​​​​യ്ന്‍റെ സെ​​​​​ക്യൂ​​​​​രി​​​​​റ്റി സ​​​​​ർ​​​​​വീ​​​​​സ്(​​​​​എ​​​​​സ്ബി​​​​​യു) കി​​​​​റി​​​​​ലോ​​​​​വി​​​​​നെ​​​​​തി​​​​​രേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2022 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ശേ​​​​​ഷം 4800 ത​​​​​വ​​​​​ണ റ​​​​​ഷ്യ യു​​​​​ക്രെ​​​​​യ്നി​​​​​ൽ രാ​​​​​സാ​​​​​യു​​​​​ധ​​​​​പ്ര​​​​​യോ​​​​​ഗം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്.

ഒ​​​​​ന്നാം ലോ​​​​​ക മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച മാ​​​​​ര​​​​​ക രാ​​​​​സാ​​​​​യു​​​​​ധ​​​​​മാ​​​​​യ ക്ലോ​​​​​റോ​​​​​പി​​​​​ക്രി​​​​​ൻ യു​​​​​ക്രെ​​​​​യ്ൻ സൈ​​​​​ന്യ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ കി​​​​റി​​​​ലോ​​​​വ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​വെ​​​​​ന്ന് മേ​​​​​യി​​​​​ൽ യു​​​​​എ​​​​​സ് സ്റ്റേ​​​​​റ്റ് ഡി​​​​​പ്പാ​​​​​ർ​​​​​ട്ട്മെ​​​​​ന്‍റ് ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.

യു​​​​​ദ്ധ​​​​​ത്തി​​​​​ൽ നേ​​​​​രി​​​​​ട്ട തി​​​​​രി​​​​​ച്ച​​​​​ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ജ​​​​​ന​​​​​ശ്ര​​​​​ദ്ധ തി​​​​​രി​​​​​ക്കാ​​​​​ൻ യു​​​​​ക്രെ​​​​​യ്ൻ ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മെ​​​​​ന്നു റ​​​​​ഷ്യ​​​​​ൻ സു​​​​​ര​​​​​ക്ഷാ കൗ​​​​​ൺ​​​​​സി​​​​​ൽ ഉ​​​​​പ​​​​​മേ​​​​​ധാ​​​​​വി ദി​​​​​മി​​​​​ത്രി മെ​​​​​ദ്‌​​​​​വെ​​​​​ദേ​​​​​വ് കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്തി.

റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ദി​​​​​മി​​​​​ർ പു​​​​​ടി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ലാ​​​​​ണ് സു​​​​​ര​​​​​ക്ഷാ​​​​​സ​​​​​മി​​​​​തി യോ​​​​​ഗം ചേ​​​​​ർ​​​​​ന്ന​​​​​ത്.യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം റ​​​ഷ്യ​​​യി​​​ലെ പ​​​ല പ്ര​​​മു​​​ഖ​​​രും ആ​​​സൂ​​​ത്രി​​​ത ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലൂ​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ൻ ദേ​​​ശീ​​​യ​​​വാ​​​ദി​​​യാ​​​യ അ​​​ല​​​ക്സാ​​​ണ്ട​​​ർ ദു​​​ഗി​​​ന്‍റെ മ​​​ക​​​ളും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ദാ​​​രി​​​യ ദു​​​ഗി​​​ൻ, സൈ​​​നി​​​ക ബ്ലോ​​​ഗ​​​ർ വ്ലാ​​​ദ്‌​​​ലെ​​​ൻ ടാ​​​ടാ​​​ർ​​​സ്കി, റ​​​ഷ്യ​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട യു​​​ക്ര​​​യ്ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗം ഇ​​​ല്യ കി​​​വ എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
വനോതുവിൽ വൻ ഭൂചലനം
വെ​​​​ല്ലിം​​​​ഗ്ട​​​​ൺ (ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്): പ​​​​സ​​​​ഫി​​​​ക് മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ ദ്വീ​​​​പു രാ​​​​ഷ്ട്ര​​​​മാ​​​​യ വ​​​നോ​​​തു​​​​വി​​​​ൽ റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 7.3 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​നം അ​​​​നു​​​​ഭ​​​​വ​​​​പ്പെ‌​​​​ട്ടു. തീ​​​​ര​​​​ത്തു​​​​നി​​​​ന്ന് അ​​​​ല്പ​​​​മ​​​​ക​​​​ലെ ക​​​​ട​​​​ലി​​​​ലാ​​​​ണു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. 57 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ൽ ഇന്നലെ പുലർച്ചെ ഒന്നോടെയാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

ഇ​​​​തി​​​​ന്‍റെ പ്ര​​​​ക​​​​ന്പ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തേ സ്ഥ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​വു​​​​ക​​​​യും, തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ വൈ​​​​കു​​​​ന്നേ​​​​രം വ​​​​രെ തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്തു.

ഫോ​​​​ൺ ലൈ​​​​നു​​​​ക​​​​ളും സ​​​​ർ​​​​ക്കാ​​​​ർ വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള യ​​​​ഥാ​​​​ർ​​​​ഥ ചി​​​​ത്രം മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ല്ല.

സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ കു​​​​റ​​​​ച്ചു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ല്പ​​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഗ​​​​ര​​​​മാ​​​​യ പോ​​​​ർ​​​​ട്ട് വി​​​​ല​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് പുറത്ത് ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ വാ​​​​നു​​​​വാ​​​​ടു ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ പ​​​​ങ്കു​​​​വ​​​​ച്ചി​​​​ട്ടു​​​​ണ്ട്. പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റു പൊ​​​​തു​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഫോ​​​​ൺ ന​​​​ന്പ​​​​റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​ണു വി​​​​വ​​​​രം. പോ​​​​ർ​​​​ട്ട് വി​​​​ല​​​​യി​​​​ലെ ത​​​​ക​​​​ർ​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും കാ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റൊ​​​​രു വീ​​​​ഡി​​​​യോ​​​​യും സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.

യുഎസ്, ബ്രി​​​​ട്ട​​​​ൻ, ഫ്രാ​​​​ൻ​​​​സ്, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര കാ​​​​ര്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ണ്ട്. വി​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റും അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത സ്ഫോ​​​​ട​​​​ന​​​​വും പ​​​​തി​​​​വാ​​​​യ രാ​​​​ജ്യ​​​​മാ​​​​ണ് വ​​​നോ​​​തു.
സി​റി​യ​യി​ലെ പു​തി​യ സ​ർ​ക്കാ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച് ബ്രി​ട്ട​നും ജ​ർ​മ​നി​യും
ല​​​​​ണ്ട​​​​​ൻ: സി​​​​​റി​​​​​യ​​​​​യി​​​​​ൽ ബ​​​ഷാ​​​​​ർ അ​​​​​ൽ അ​​​​​സാ​​​​​ദ് ഭ​​​​​ര​​​​​ണം അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച വി​​​​​മ​​​​​ത​​​​​രു​​​​​മാ​​​​​യി ബ്രി​​​​​ട്ടീ​​​​​ഷ് ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. വി​​​​​മ​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ത​​​​​ല​​​​​വ​​​​​നെ​​​​​യാ​​ണു ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ക​​​​​ണ്ട​​​​​ത്. സി​​​​​റി​​​​​യ​​​​​യി​​​​​ലെ ബ്രി​​​​​ട്ട​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി ആ​​​​​ൻ സ്നോ​​​​​യും സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഡ​​​​​മാ​​​​​സ്ക​​​​​സി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​ണ് വി​​​​​മ​​​​​ത സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹ​​​​​യാ​​​​​ത്ത് ത​​​​​ഹ്‌​​​​​രീ​​​​​ർ അ​​​​​ൽ-​​​​​ഷാ​​​​​മി​​​​​ന്‍റെ (എ​​​​​ച്ച്ടി​​​​​എ​​​​​സ്) നേ​​​​​താ​​​​​വ് മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ൽ-​​​​​ജു​​​​​ലാ​​​​​നി​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. സി​​​​​റി​​യ​​​​​യി​​​​​ലേ​​​​​ക്ക് ന​​​​​യ​​​​​ത​​​​​ന്ത്ര ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ അ​​​​​യ​​​​​ച്ച​​​​​വി​​​​​വ​​​​​രം ബ്രി​​​​​ട്ടീ​​​​​ഷ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ സെ​​​​​ക്ര​​​​​ട്ട​​​​​റി ഡേ​​​​​വി​​​​​ഡ് ലാ​​​​​മി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

എ​​​​​ച്ച്ടി​​​​​എ​​​​​സി​​​​​നെ ബ്രി​​​​​ട്ട​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും മ​​​​​റ്റ് പാ​​​​​ശ്ചാ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യി നേ​​​​​ര​​​​​ത്തെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ഈ ​​​​​തീ​​​​​രു​​​​​മാ​​​​​നം പു​​​​​നഃ​​​​​പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​മെ​​​​​ന്ന് ബ്രി​​​​​ട്ടീ​​​​​ഷ് ന​​​​​യ​​​​​ത​​​​​ന്ത്ര ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

പു​​​​​തി​​​​​യ സി​​​​​റി​​​​​യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു ജ​​​​​ർ​​​​​മ​​​​​നി​​​​​യും അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും എ​​​​​ച്ച്ടി​​​​​എ​​​​​സു​​​​​മാ​​​​​യി നി​​​​​ര​​​​​ന്ത​​​​​രം ബ​​​​​ന്ധം​​​​​പു​​​​​ല​​​​​ർ​​​​​ത്തി​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്.

യെ​​​​​മ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ സ​​​​​ന​​​​​യി​​​​​ലെ ഹൂ​​​​​തി സൈ​​​​​നി​​​​​ക കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ബോം​​​​​ബി​​​​​ട്ട​​​​​താ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക അ​​​​​റി​​​​​യി​​​​​ച്ചു. വി​​​​​മ​​​​​ത​​​​​രു​​​​​ടെ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന ഭാ​​​​​ഗ​​​​​ത്താ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന് നേ​​​​​രേ ഹൈ​​​​​പ്പ​​​​​ർ​​​​​സോ​​​​​ണി​​​​​ക് ബാ​​​​​ലി​​​​​സ്റ്റി​​​​​ക് മി​​​​​സൈ​​​​​ൽ തൊ​​​​​ടു​​​​​ത്തു​​​​​വെ​​​​​ന്ന് ഹൂ​​​​​തി​​​​​ക​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ച​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ആ​​​​​ക്ര​​​​​മ​​​​​ണം.
സി​റി​യ​യി​ൽ കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ൾ
ഡ​​​​മാ​​​​സ്ക​​​​സ്: സി​​​​റി​​​​യ​​​​യി​​​​ൽ കൂ​​​​ട്ട​​​​ക്കു​​​​ഴി​​​​മാ​​​​ട​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യും മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബ​​​​ഷാ​​​​ർ അ​​​​ൽ അ​​​​സാ​​​​ദ് നാ​​​​ടു​​​​വി​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ന​​​​ട​​​​ന്ന തെ​​​​ര​​​​ച്ചി​​​​ലി​​​​ലാ​​​​ണ് കൂ​​​​ട്ട​​​​ക്കു​​​​ഴി​​​​മാ​​​​ട​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ട് ദ​​​​ശാ​​​​ബ്ദം നീ​​​​ണ്ട അ​​​​സാ​​​​ദ് ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ധ്വം​​​​സ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.
യുഎസ് സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: യു​​​​എ​​​​സ് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്ന വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ടീ​​​​ച്ച​​​​റും ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ലൊ​​​​രാ​​​​ൾ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ പ​​തി​​ന​​ഞ്ചു​​കാ​​​​രി​​​​യാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യാ​​​​ണ്.

തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ വി​​​​സ്കോ​​​​ൺ​​​​സി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മാ​​​​ഡി​​​​സ​​​​ണി​​​​ലെ സ്കൂ​​​​ളി​​​​ലാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്.

സാ​​​​മ​​​​ന്ത റു​​​​പ്നോ എ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി ക്ലാ​​​​സ് മു​​​​റി​​​​യി​​​​ൽ ടീ​​​​ച്ച​​​​ർ​​​​ക്കും സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ൾ​​​​ക്കും നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ആ​​​​റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തി​​​​ൽ ര​​​​ണ്ടു പേ​​​​രു​​​​ടെ നി​​​​ല​​​​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. കൈ​​​​ത്തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി നി​​​​റ​​​​യൊ​​​​ഴി​​​​ച്ച​​​​ത്.

സം​​​​ഭ​​​​വ​​മ​​​​റി​​​​ഞ്ഞ് പോ​​​​ലീ​​​​സ് എ​​​​ത്തു​​​​ന്ന​​​​തി​​​​ന് മു​​​​ൻ​​​​പ് സാ​​​​മ​​​​ന്ത സ്വ​​​​യം ​​​​നി​​​​റ​​​​യൊ​​​​ഴി​​​​ച്ച് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണം അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല.
ഗാ​സ​യി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ
ഗാ​​​​സ: ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ എ​​​​ട്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​ക​​​​ളു​​​​മാ​​​​ണ്.

തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി ദാ​​​​ർ​​​​ജ​​​​യി​​​​ലെ വീ​​​​ടി​​​​നു നേ​​​​ർ​​​​ക്കാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ യു​​​​വാ​​​​വും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളും ഇ​​​​യാ​​​​ളു​​​​ടെ അ​​​​മ്മ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ 14 മാ​​​​സ​​​​ത്തി​​​​നി​​​​ടെ 45,000 പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ൾ ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഗാ​​​​സ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. മ​​​​രി​​​​ച്ച​​​​വ​​​​രി​​​​ൽ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ​​​​യും സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണ്.
ജർമൻ ചാൻസലറിന് എതിരേ അവിശ്വാസം പാസായി
ബെ​​​ർ​​​ലി​​​ൻ: ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സി​​​നെ​​​തി​​​രേ ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സം പാ​​​സാ​​​യി.

733 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 207 പേ​​​രു​​​ടെ പി​​​ന്തു​​​ണ മാ​​​ത്ര​​​മാ​​​ണ് ഷോ​​​ൾ​​​സി​​​നു ല​​​ഭി​​​ച്ച​​​ത്. 394 പേ​​​ർ അ​​​വി​​​ശ്വാ​​​സ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു. 116 പേ​​​ർ വി​​​ട്ടു​​​നി​​​ന്നു. 367 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ് അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം പാ​​​സാ​​​കാ​​​ൻ വേ​​​ണ്ട​​​ത്.

ഫെ​​​ബ്രു​​​വ​​​രി 23ന് ​​​ജ​​​ർ​​​മ​​​നി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും. നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു മാ​​​സം മു​​​ന്പേ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ന​​​വം​​​ബ​​​റി​​​ൽ മൂ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ സ​​​ഖ്യം ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ​​​യാ​​​യി​​​രു​​​ന്നു ഷോ​​​ൾ​​​സ് ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.
ജോർജിയയിൽ 11 ഇന്ത്യക്കാർ മരിച്ച നിലയിൽ
തി​​​ബി​​​ലി​​​സി: ജോ​​​ർ​​​ജി​​​യ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ 11 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രെ​​​യും ഒ​​​രു ജോ​​​ർ​​​ജി​​​യ​​​ൻ പൗ​​​ര​​​നെ​​​യും മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഗു​​​ദൗ​​​രി മൗ​​​ണ്ട​​​ൻ റി​​​സോ​​​ർ​​​ട്ടി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.

മ​​​രി​​​ച്ച​​​വ​​​രെ​​​ല്ലാം റ​​​സ്റ്റ​​​റ​​​ന്‍റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്. കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് ശ്വ​​​സി​​​ച്ച​​​താ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​ര​​​മെ​​​ന്നു ജോ​​​ർ​​​ജി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മ​​​രി​​​ച്ച​​​വ​​​രു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ മു​​​റി​​​വു​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല. ര​​​ണ്ടാം​​​നി​​​ല​​​യി​​​ലെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മു​​​റി​​​യു​​​ടെ സ​​​മീ​​​പ​​​ത്ത് ജ​​​ന​​​റേ​​​റ്റ​​​ർ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വൈ​​​ദ്യു​​​തി നി​​​ല​​​ച്ച​​​പ്പോ​​​ൾ ജ​​​ന​​​റേ​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​യ കാ​​​ർ​​​ബ​​​ൺ മോ​​​ണോ​​​ക്സൈ​​​ഡ് ശ്വ​​​സി​​​ച്ച​​​തു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മാ​​​യെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. െഎന്നാൽ, കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണോ എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​പ​​​രി​​​ധി​​​യി​​​ലു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
മയോട്ടിൽ ചുഴലിക്കൊടുങ്കാറ്റ്: ആയിരം പേർ മരിച്ചു
പാ​​​രീ​​​സ്: ​​​ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ ഫ്ര​​​ഞ്ച് പ്ര​​​ദേ​​​ശ​​​മാ​​​യ മ​​​യോ​​​ട്ടി​​​ലു​​​ണ്ടാ​​​യ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി നി​​​ഗ​​​മ​​​നം. ചി​​​ഡോ എ​​​ന്ന ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണു വീ​​​ശി​​​യ​​​ത്.

90 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ കൊ​​​ടു​​​ങ്കാ​​​റ്റ് ദു​​​ര​​​ന്ത​​​മാ​​​ണി​​​ത്. ആ​​​ഫ്രി​​​ക്ക​​​ൻ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​നും മ​​​ഡ​​​ഗാ​​​സ്കറി​​​നും ഇ​​​ട​​​യി​​​ൽ ര​​​ണ്ടു പ്ര​​​ധാ​​​ന ദ്വീ​​​പു​​​ക​​​ളാ​​​യി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മ​​​യോ​​​ട്ടി​​​ലെ മൂ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ നാ​​​ലി​​​ൽ​ മൂ​​​ന്നും ദ​​​രി​​​ദ്ര​​​രാ​​​ണ്.

മ​​​ണി​​​ക്കൂ​​​റി​​​ൽ 225 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ വീ​​​ശി​​​യ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ചേ​​​രി​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​ട്ടാ​​​കെ ന​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഗ​​​വ​​​ൺ​​​മെ​​​ന്‍റ് കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ആ​​​ശു​​​പ​​​ത്രി​​​ക​​​ളും ന​​​ശി​​​ച്ചു.

മ​​​ര​​​ണ​​​സം​​​ഖ്യ സം​​​ബ​​​ന്ധി​​​ച്ച് കൃ​​​ത്യ​​​തയി​​​ല്ലെ​​​ന്നാ​​​ണ് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം പാ​​​രീ​​​സി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു​​​ പേ​​​ർ, അ​​​ല്ലെ​​​ങ്കി​​​ൽ ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ മ​​​രി​​​ച്ചി​​​രി​​​ക്കാ​​​മെ​​​ന്ന് മ​​​യോ​​​ട്ടി​​​ലെ പ്രീ​​​ഫെ​​​ക്‌​​​റ്റ് ഫ്രാ​​​ൻ​​​സ്വാ സേ​​​വ്യ​​​ർ ബ്യൂ​​​വി​​​ൽ പ​​​റ​​​ഞ്ഞു.

ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ബ്രൂ​​​ണോ റെ​​​റ്റി​​​ല്യൂ ഇ​​​ന്ന​​​ലെ മ​​​യോ​​​ട്ടി​​​ൽ എ​​​ത്തി. ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ​​​ഹാ​​​യ​​വ​​​സ്തു​​​ക്ക​​​ളും എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ, ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ തെ​​​ര​​​ച്ചി​​​ലാ​​​രം​​​ഭി​​​ക്ക​​​ാൻ ഇ​​​ന്ന​​​ലെ​​​യും ക​​​ഴി​​​ഞ്ഞി​​​ല്ല. ഭ​​​ക്ഷ​​​ണം, വെ​​​ള്ളം, ശു​​​ചി​​​ത്വ​​​സാ​​​മ​​​ഗ്രി​​​ക​​​ൾ എ​​​ന്നി​​​വ എ​​​ത്തി​​​ക്കാ​​​ൻ ഊ​​​ർ​​​ജി​​​ത നീ​​​ക്കം ന​​​ട​​​ക്കു​​​ന്നു.

ഫ്രാ​​​ൻ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്ന് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

പാ​​​രീ​​​സി​​​ൽ​​​നി​​​ന്ന് 8,000 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെയാ​​​ണ് മ​​​യോ​​​ട്ട്. രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും ഇ​​​വി​​​ടെ പാ​​​ർ​​​ക്കു​​​ന്നു​​​ണ്ട്.
റഷ്യയിൽ 30 ഉത്തരകൊറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
കീ​​​വ്: ​​​റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി യു​​​ദ്ധം ചെ​​​യ്യു​​​ന്ന ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സേ​​​ന​​​യി​​​ലെ 30 പേ​​​ർ​​​ക്കു ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യോ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ൾ. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

11,000 ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ക്കാ​​​ർ റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി യു​​​ദ്ധം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​രു​​​ടെ സാ​​​ന്നി​​​ധ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​നോ നി​​​ഷേ​​​ധി​​​ക്കാ​​​നോ റ​​​ഷ്യ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.
ദക്ഷിണകൊറിയ ഇംപീച്ച്മെന്‍റ്; കോടതി നടപടികൾ തുടങ്ങി
സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് യോ​​​ളി​​​നെ​​​തി​​​രാ​​​യ ഇം​​​പീ​​​ച്ച്മെ​​​ന്‍റി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ചു. യൂ​​​ൺ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​ര​​​ണ​​​മോ വേ​​​ണ്ട​​​യോ എ​​​ന്ന് ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ക്കും.

പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു പ്ര​​​തി​​​പ​​​ക്ഷം യൂ​​​ണി​​​നെ​​​തി​​​രേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ​​​ത്. ഭ​​​ര​​​ണ​​​ഘ​​​ടാ കോ​​​ട​​​തി​​​യി​​​ലെ ആ​​​ദ്യവി​​​ചാ​​​ര​​​ണ ഡി​​​സം​​​ബ​​​ർ 27നാ​​​ണ്. അ​​​ന്ന് യൂ​​​ൺ ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​തി​​​ല്ല.

2017ൽ ​​​പാ​​​ർ​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​ച്ച് ചെ​​​യ്യ​​​പ്പെ​​​ട്ട മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ർ​​​ക് ഗ്യൂ​​​ൻ ഹ്യു​​​യി​​​യെ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.

പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​ണി​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​തി​​​രേ അ​​​ട്ടി​​​മ​​​റി​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ്, അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി, ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട സം​​​യു​​​ക്ത സം​​​ഘം യൂ​​​ണി​​​നെ ബു​​​ധ​​​നാ​​​ഴ്ച ചോ​​​ദ്യം ചെ​​​യ്യു​​​ം.
ഗോലാനിൽ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഇസ്രയേൽ
ടെ​​​ൽ അ​​​വീ​​​വ്: ​​​അ​​​ധി​​​നി​​​വേ​​​ശ ഗോ​​​ലാ​​​ൻ കു​​​ന്നു​​​ക​​​ളി​​​ൽ ഇ​​​സ്രേ​​​ലി ജ​​​ന​​​സം​​​ഖ്യ ഇ​​​ര​​​ട്ടി​​​യാ​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു. ഇ​​​തി​​​നാ​​​യി 1.1 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ പ​​​ദ്ധ​​​തി ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചെ​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

1967ലെ ​​​യു​​​ദ്ധ​​​ത്തി​​​ൽ സി​​​റി​​​യ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​ണ് ഗോ​​​ലാ​​​ൻ കു​​​ന്നു​​​ക​​​ൾ. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ത് സി​​​റി​​​യ​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​ണ്. സൗ​​​ദി, ഖ​​​ത്ത​​​ർ, യു​​​എ​​​ഇ തു​​ട​​ങ്ങി​​​യ അ​​​റ​​​ബ് രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​സ്രേ​​​ലി നീ​​​ക്ക​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

സി​​​റി​​​യ​​​യി​​​ൽ വി​​​മ​​​ത മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ലം​​​പൊ​​​ത്തി​​​യ​​​തോ​​​ടെ ഗോ​​​ലാ​​​നി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ സി​​​റി​​​യ​​​യി​​​ലെ ആ​​​യു​​​ധഡി​​​പ്പോ​​​കൾ ല​​​ക്ഷ്യ​​​മി​​​ട്ട് വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​വും ആ​​​രം​​​ഭി​​​ച്ചു. സി​​​റി​​​യ​​​ൻ സേ​​​ന​​​യു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ൾ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ കൈ​​യി​​​ലെ​​​ത്താ​​​തി​​​രി​​​ക്കാ​​​നാ​​​ണി​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​ണെ​​​ന്ന് സി​​​റി​​​യയിലെ വി​​​മ​​​ത നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും ഇ​​​യാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് അടുത്തവർഷം
ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നം പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ന്നേ​​​ക്കു​​​മെ​​​ന്ന് ഇ​​​ട​​​ക്കാ​​​ല ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ക്ര​​​മ​​​ക്കേ​​​ടി​​​ല്ലാ​​​ത്ത വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന രാ​​​ജി​​​വ​​​ച്ച് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ പ്ര​​​ഫ. മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ട​​​ക്കാ​​​ല സ​​​ർ​​​ക്കാ​​​രാ​​​ണു ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
സിറിയ വിടാൻ പദ്ധതി ഇല്ലായിരുന്നു: അസാദ്
മോ​സ്കോ: സി​റി​യ വി​ടാ​ൻ പ​ദ്ധ​തി​യി​ല്ലാ​യി​രു​ന്നു എ​ന്നും റ​ഷ്യ​ൻ സേ​ന​യാ​ണ് ത​ന്നെ ഒ​ഴി​പ്പി​ച്ച​തെ​ന്നും മു​ൻ പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സാ​ദ്. റ​ഷ്യ​യി​ൽ അ​ഭ​യം തേ​ടി​യ​ശേ​ഷം അ​സാ​ദി​ന്‍റെ ആ​ദ്യ പ്ര​സ്താ​വ​ന​യാ​ണി​ത്. സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ടെ​ല​ഗ്രാം ചാ​ന​ലി​ലാ​ണ് പ്ര​സ്താ​വ​ന വ​ന്ന​ത്.

ഡി​സം​ബ​ർ എ​ട്ടി​നു പു​ല​ർ​ച്ചെ​യാ​ണ് ഡ​മാ​സ്ക​സ് വി​ട്ട​തെ​ന്ന് അ​സാ​ദ് പ​റ​യു​ന്നു. വി​മ​ത​ർ ഡ​മാ​സ്ക​സ് ആ​ക്ര​മി​ച്ച​പ്പോ​ൾ റ​ഷ്യ​ൻ സേ​ന​യാ​ണ് ത​ന്നെ ഒ​ഴി​പ്പി​ച്ചു​മാ​റ്റി​യ​ത്.

ല​ഡാ​കി​യ​യി​ലെ റ​ഷ്യ​ൻ സൈ​നി​ക​താ​വ​ള​ത്തി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ, റ​ഷ്യ​ൻ താ​വ​ള​ത്തി​നു നേ​ർ​ക്ക് ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​തോ​ടെ റ​ഷ്യ​ൻ സേ​ന ത​ന്നെ വി​മാ​ന​മാ​ർ​ഗം സി​റി​യ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു വെ​ന്ന് അ​സാ​ദ് പ​റ​യു​ന്നു.
അപകീർത്തിക്കേസ്: എബിസി ചാനൽ ട്രംപിന് ഒന്നരക്കോടി ഡോളർ നല്കും
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ബി​​​സി ന്യൂ​​​സ് ചാ​​​ന​​​ൽ നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ഒ​​​ന്ന​​​ര കോ​​​ടി ഡോ​​​ള​​​ർ ന​​​ല്കാ​​​മെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു. ട്രം​​​പി​​​ന്‍റെ വ​​​ക്കീ​​​ൽ ഫീ​​​സി​​​ലേ​​​ക്കു പ​​​ത്തു ല​​​ക്ഷം ഡോ​​​ള​​​ർ വേ​​​റെ ന​​​ല്കും. ചാ​​​ന​​​ൽ ഖേ​​​ദ​​​പ്ര​​​സ്താ​​​വ​​​ന​​​യും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ചാ​​​ന​​​ൽ അ​​​വ​​​താ​​​ര​​​ക​​​നാ​​​യ ജോ​​​ർ​​​ജ് സ്റ്റെ​​​ഫാ​​​നോ​​​പൗ​​​ലോ​​​സ് ഈ ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ൽ ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​നി​​​ടെ “ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി ട്രം​​​പി​​​നെ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്നു ക​​​ണ്ടെ​​​ത്തി” എ​​​ന്നു പ​​​റ​​​ഞ്ഞ​​​താ​​​ണു കേ​​​സി​​​നാ​​​ധാ​​​രം.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യ ഇ. ​​​ജീ​​​ൻ ക​​​രോ​​​ൾ ന​​​ല്കി​​​യ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ന്യൂ​​​യോ​​​ർ​​​ക്ക് കോ​​​ട​​​തി 2023ൽ ​​​ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, നി​​​യ​​​മ​​​ത്തി​​​ന്‍റെ സാ​​ങ്കേ​​തി​​​ക​​​വ​​​ശ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ട്രം​​​പ് ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്തു എ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജോ​​​ർ​​​ജ് സ്റ്റെ​​​ഫാ​​​നോ​​​പൗ​​​ലോ​​​സ് ട്രം​​​പി​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ​​​ക്കു​​​റ്റം തെ​​​ളി​​​ഞ്ഞു എ​​​ന്നാ​​​രോ​​​പി​​​ച്ച​​​ത്.

ട്രം​​​പി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ വ​​​നി​​​താ​​​നേ​​​താ​​​വി​​​നെ അ​​​ഭി​​​മു​​​ഖം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പ​​​ത്തു​ വ​​​ട്ടം ഇ​​​ക്കാ​​​ര്യം സ്റ്റെ​​​ഫാ​​​നോ​​​പൗ​​​ലോ​​​സ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ജീ​​​ൻ ക​​​രോ​​​ൾ കേ​​​സി​​​ൽ കോ​​​ട​​​തി ട്രം​​​പി​​​ന് 8.83 കോ​​​ടി ഡോ​​​ള​​​ർ പി​​​ഴ വി​​​ധി​​​ച്ചു. ഇ​​​തി​​​ൽ അ​​​പ്പീ​​​ൽ ന​​​ട​​​ക്കു​​​ക​​​യാ​​​ണ്.