ആഗോള സിനഡ് ഇന്നു സമാപിക്കും
Sunday, October 27, 2024 2:27 AM IST
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡ് ഇന്നു സമാപിക്കും.
ഇന്നു രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയായിരിക്കും സിനഡ് സമാപിക്കുക. 2021 ഒക്ടോബറില്‍ മാര്‍പാപ്പ തുടക്കംകുറിച്ച സിനഡാത്മകതയെക്കുറിച്ചുള്ള സിനഡിന് ഇതോടെ ഔദ്യോഗികമായി വിരാമമാകും. കഴിഞ്ഞ രണ്ടിന് മാര്‍പാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
രണ്ടു ഘട്ടമായി നടന്ന സിനഡിന്റെ വിചിന്തനങ്ങള്‍ ക്രോഡീകരിച്ച് ഇന്നലെ സമാപ നരേഖ തയാറാക്കി. ഇതിൽ വോട്ടെടുപ്പ് നടത്തി ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. വോട്ടവകാശമുള്ള 368 അംഗങ്ങളും വോട്ടവകാശമില്ലാത്ത 96 അംഗങ്ങളുമാണ് ഇത്തവണ സിനഡില്‍ പങ്കെടുത്തത്.