കോ​ത​മം​ഗ​ലം: ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു​നി​ർ​ത്തി. ത​ല​നാ​രി​ഴ​യ്ക്ക് ദു​ര​ന്ത​മൊ​ഴി​വാ​യി. വെ​റ്റി​ല​പ്പാ​റ​യി​ൽ​നി​ന്നു കോ​ത​മം​ഗ​ല​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ബ​സ് ഇ​ന്ന​ലെ ഉ​ച്ച​യ്‌​ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആ​ലും​ചു​വ​ടി​ന് സ​മീ​പ​ത്തെ ഇ​റ​ക്കം ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ബ​സ് എ​തി​രെ​വ​ന്ന ടി​പ്പ​ർ ലോ​റി​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ത്ത ബ​സ് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു​ക​യ​റി​നി​ന്നു. ക​ലു​ങ്കി​ൽ​ത​ട്ടി നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ബ​സ് സ​മീ​പ​ത്തെ ചെ​റു​ക​നാ​ലി​ലേ​ക്ക് മ​റി​യു​മാ​യി​രു​ന്നു