വളന്തകാട് ദ്വീപിലേക്ക് പുതിയ പൈപ്പ് ലൈൻ
1513182
Wednesday, February 12, 2025 3:34 AM IST
മരട്: വളന്തകാട് ദ്വീപ് നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ദ്വീപിലേയ്ക്ക് പുതിയൊരു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് വളന്തകാട് പുഴയോരത്ത് നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിക്കും.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിക്കും. 17 ലക്ഷം രൂപയാണ് നഗരസഭ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.