കണ്ടന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു
1512977
Tuesday, February 11, 2025 3:44 AM IST
കൊച്ചി: പബ്ലിക്ല് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സി ഐ) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കായി ഏകദിന കണ്ടന്റ് ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം വൈഎംസിഎയുടെയും ബംബിള്‍ ബീ ബ്രാന്ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈഎംസിഎയില്‍ നടന്ന ക്യാമ്പ് മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
പിആര്‍സിഐ കൊച്ചി ചാപ്റ്റര്‍ ചെയര്മാന് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പിആര്‍സിഐ ദേശീയ സെക്രട്ടറിയും ഗവേണിംഗ് കൗണ്‍സില്‍ ഡയറക്ടറുമായ ടി. വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ കോളജുകളില്‍ നിന്നുള്ള 50 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.