മാമ്മലശേരി സ്കൂളിൽ ജല പരിശോധനാ ലാബ്
1513205
Wednesday, February 12, 2025 3:51 AM IST
പിറവം: മാമ്മലശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജല ഗുണനിലവാര പരിശോധനാ ലാബ് പ്രവർത്തനമാരംഭിച്ചു. ക്ലാസ് മുറികളിലെ പുസ്തക പഠനത്തിനൊപ്പം വിദ്യാര്‍ഥികള്‍ ഇനി ജല പരിശോധനയും നടത്തും.
പഞ്ചായത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മേരി എൽദോ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ. സുരേഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.