ബസ് സ്റ്റോപ്പിൽ കിടന്നയാളെ കുത്തിപരിക്കേൽപ്പിച്ചു
1513183
Wednesday, February 12, 2025 3:34 AM IST
ആലുവ: ബസ് സ്റ്റോപ്പിൽ ഉറക്കത്തിലായിരുന്നയാളെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. പള്ളിക്കരയിൽ വാടകയ്ക്കു താമസിക്കുന്ന കാക്കനാട് തെങ്ങോട് നവോദയ സ്വദേശി വെളുത്തേടത്തുപറമ്പിൽ വി.എം. മുൻസീറിനെ (43) ശ്വാസകോശത്തിലും കണ്ണിന്റെ മുകൾ ഭാഗത്തും മുറിവേറ്റ നിലയിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ചെ പുക്കാട്ടുപടിയിലെ ബസ് സ്റ്റോപ്പിൽ സംഭവം നടന്നതായാണ് മുൻസീർ എടത്തല പോലീസിൽ മൊഴി നൽകിയത്. പോലീസ് അന്വേഷണമാരംഭിച്ചു.