ലിവിംഗ് വിൽ കാമ്പയിനുമായി സീനിയർ സിറ്റിസൺസ്
1513199
Wednesday, February 12, 2025 3:41 AM IST
ആലുവ: വയോജനങ്ങൾക്ക് അന്തസായി മരിക്കാൻ 'ലിവിംഗ് വിൽ' കാമ്പയിനുമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ആലുവ ടൗൺഹാളിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിക്കും.
എൻ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പ്രസംഗിക്കും. തുടർന്ന് വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നടക്കും. നാളെ വൈകിട്ട് ക്യാമ്പ് അവസാനിക്കും.