കുടിവെള്ള വിതരണ പദ്ധതിക്ക് സ്റ്റാർട്ടപ്പ് മിഷൻ തടസമെന്ന്
1513187
Wednesday, February 12, 2025 3:34 AM IST
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലേക്കും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ നിർമാണത്തിന് സ്റ്റാർട്ടപ്പ് മിഷൻ തടസം നിൽക്കുന്നതായി കരാറുകാരൻ.
കിൻഫ്രയുടെ സ്ഥലത്തുള്ള ജലസംഭരണിയിൽ നിന്ന് പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കാനുള്ള പദ്ധതി സ്റ്റാർട്ടപ്പ് മിഷൻ തടഞ്ഞിരിക്കുതായി കാട്ടി കരാറുകാരൻ ജില്ലാ കളക്ടർക്ക് പരാതി നൽകി.