കൊച്ചി ഡിസൈൻ പ്രതിഭകളുടെ നഗരം: ഡോ. തോമസ് ഗാര്‍വേ
1513189
Wednesday, February 12, 2025 3:34 AM IST
കൊച്ചി: ഇന്ത്യയുടെ ഡിസൈന്‍ ഹബാകാന്‍ കൊച്ചിയ്ക്ക് സാധ്യതകളേറെയെന്നു വേള്‍ഡ് ഡിസൈന്‍ ഓര്ഗനൈസേഷന് (ഡബ്ല്യുഡിഒ) പ്രസിഡന്റ് ഡോ. തോമസ് ഗാര്‍വേ. വന്‍കിട നഗരങ്ങളെ അപേക്ഷിച്ചു ഡിസൈന്‍ പ്രതിഭ കൊച്ചിയില്‍ ധാരാളമുണ്ട്. കേരളത്തില്‍ ആഗോള ക്രിയേറ്റീവ് കമ്പനികള്‍ക്കു നിക്ഷേപം നടത്താനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമുള്ള എല്ലാ സാധ്യതയുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഗാർവേ. മികച്ച ആശയങ്ങളും വിജ്ഞാനദായകമായ സംവിധാനങ്ങളും ഇവിടുത്തെ ഡിസൈന്‍ മേഖലയ്ക്കുണ്ട്. ഇന്‍സൈറ്റ് സെന്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വഴി വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്റെ സഹായങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ഡിസൈന്‍ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അധ്യാപകര്‍, ഡിസൈന്‍ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, പ്രഫഷണല്‍ ഡിസൈനര്‍മാര്‍, മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍, തുടങ്ങിയവര്‍ ഡോ. ഗാര്വേയുമായി സംവദിച്ചു. ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് ചെയര്മാന് ആർ. രാഹുല്‍, ആര് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പല്‍ മനോജ് കിണി തുടങ്ങിയവര്‍ പ്രസംഗിച്ചു.