ആലങ്ങാട് കുന്നേൽ പള്ളിയിൽ തിരുനാൾ
1513186
Wednesday, February 12, 2025 3:34 AM IST
ആലങ്ങാട്: ആലങ്ങാട് കുന്നേൽ പള്ളിയിൽ ദിവ്യ ഉണ്ണീശോയുടെ തിരുനാളിനു വികാരി റവ. ഫാ. ജൂലിയസ് കറുകന്തറയുടെ കാർമികത്വത്തിൽ കൊടിയേറ്റി. നാളെയാണ് പ്രധാന തിരുനാൾ, 14നു രോഗി സമർപ്പണം. 15നു യുവജന സമർപ്പണം, ശിശു സമർപ്പണ ദിനമായ 16നു രാവിലെ 10.30നു കുഞ്ഞുങ്ങൾക്കു ചോറൂട്ട്, ആദ്യാക്ഷരം കുറിക്കൽ എന്നിവ നടക്കും.
17, 18, 19 ദിവസങ്ങളിൽ ദമ്പതീ സമർപ്പണം, ഫെബ്രുവരി 20ന് എട്ടാമിടം ആഘോഷിക്കും. 23നു വിദ്യാർഥി സമർപ്പണം. ഒരു ലക്ഷത്തോളം തമുക്ക് പായ്ക്കറ്റുകൾ വിതരണത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.