കാർമൽ സിഎംഐ പബ്ലിക് സ്കൂൾ സ്ഥാപക ദിനാഘോഷം
1513202
Wednesday, February 12, 2025 3:51 AM IST
വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ സ്ഥാപക ദിനാഘോഷം നടത്തി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 220-ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചത്.
ചാവറയച്ചന്റെ പ്രസിദ്ധമായ ചാവരുൾ സന്ദേശങ്ങൾ പ്രിൻസിപ്പൽ ഫാ. ജോണ്സണ് വെട്ടിക്കുഴിയിലിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അധ്യാപകർ അവതരിപ്പിച്ചു. ഡയറക്ടർ റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, അധ്യാപകരായ ദീപ ഷനോജ്, ബിന്ദു ജോർജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകർ നൃത്താവതരണവും സംഗീതാലാപനവും നടത്തി.
ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ ഇവാന എസ്. മണത്തറ, ദേവിക അനൂപ് എന്നിവരുടെ ടീമിനും എൽപി വിഭാഗത്തിൽ ബെനഡിക്ട് രാജേഷ്, ആരാധ്യ ബിജോയ് ടീമിനും ഒന്നാം സ്ഥാനം ലഭിച്ചു.