അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
1513212
Wednesday, February 12, 2025 3:56 AM IST
മൂവാറ്റുപുഴ: അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ തേലക്കാട്ടിൽ ഷാജഹാനെ (നെല്ലിക്കുഴി ഷാജഹാൻ 49) യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തുടനീളമുള്ള മോഷണം സമ്മതിച്ചത്.
പ്രതിക്ക് മലപ്പുറം, പാലക്കട്, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്. കോങ്ങാട്, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്.
നിലവിൽ പെരിന്തൽമണ്ണയിലാണ് ഇയാളുടെ താമസം. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ പി.സി. ജയകുമാർ, സീനിയർ സിപിഒ ബിബിൽ മോഹൻ എന്നിവരുണ്ടായിരുന്നു.