കുളിമുറിയിൽ കയറിയ രാജവെന്പാലയെ പിടികൂടി
1513207
Wednesday, February 12, 2025 3:51 AM IST
കോതമംഗലം: വെളിയേൽച്ചാലിൽ കുളിമുറിയിൽ കയറിയ കൂറ്റൻ രാജവെന്പാലയെ പിടികൂടി. വെളിയേൽച്ചാലിൽ മാറാച്ചേരിപുത്തേത്ത് ജിജോയുടെ ഉടസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് രാജവെന്പാലയെ പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്നേക്ക് റെസ്ക്യൂവർ കോട്ടപ്പടി സ്വദേശി ജുവൽ ജൂഡിയാണ് രാജവെന്പാലയെ പിടികൂടിയത്. ഏതാനും സമയം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് പാന്പിനെ കൂടിനുള്ളിലാക്കാൻ കഴിഞ്ഞത്.
പതിനഞ്ച് അടിയോളം നീളമുള്ളതായിരുന്നു രാജവെന്പാല. ജിജോയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുതുശേരി ലിജോയുടെ ഭാര്യ വിൻസി അത്ഭുതകരമായാണ് രാജവെന്പാലയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. വീടിന് മുറ്റത്തിറങ്ങിയ ബിൻസി അപ്രതീഷിതമായി രാജവെന്പാലയുടെ മുന്പിൽപ്പെടുകയായിരുന്നു. പൊടുന്നനെ ബിൻസിക്കുനേരെ പാന്പ് പാഞ്ഞടുത്തു.
ബിൻസി പാന്പിന് പിടികൊടുക്കാതെ വീടിനുള്ളിലേക്ക് ഓടികയറി. രാജവെന്പാല വീടിനോട് ചേർന്നുള്ള കുളിമുറിയിലേക്കാണ് കയറിയത്. വീട്ടുടമ ജിജോ ഉടൻതന്നെയെത്തി ബാത്ത് റൂമിന്റെ വാതിൽ പുറത്തുനിന്ന് അടച്ച് വനപാലകരെ അറിയിച്ച് രാജവെന്പാലയെ പിടികൂടാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു. കോടനാട് ആർആർടി സംഘം ഏറ്റുവാങ്ങിയ രാജവെന്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.