കാലടി എസ്എൻഡിപി ലൈബ്രറിക്കു പുരസ്കാരം
1513188
Wednesday, February 12, 2025 3:34 AM IST
കാലടി: മികച്ച ഗ്രന്ഥശാല യ്ക്കുള്ള സംസ്ഥാന ലൈബറി കൗൺസിലിന്റെ ഈ വർഷത്തെ താലൂക്ക് കൗൺസിൽ, ജില്ലാകൗൺസിൽ പുരസ്കാരങ്ങൾ കാലടി എസ്എൻഡിപി ലൈബ്രറി ഏറ്റുവാങ്ങി.
ജില്ലാകൗൺസിൽ പുരസ്കാരം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനും, താലൂക്ക് കൗൺസിൽ പുരസ്കാരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനും സമ്മാനിച്ചു.
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ 200 ലേറെ വ്യത്യസ്ത പരിപാടികളും മറ്റ് വേറിട്ട പ്രവർത്തനങ്ങളുമാണ് ലൈബ്രറിയെ പുരസ്കാരങ്ങൾക്കർഹമാക്കിയത്.