സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ അന്താരാഷ്ട്ര സെമിനാറിന് തുടക്കം
1513185
Wednesday, February 12, 2025 3:34 AM IST
കൊച്ചി: ഭൗതിക ശാസ്ത്രത്തിലെ ആധുനിക പ്രവണതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാറിന് എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ തുടക്കമായി.
കോളജിലെ ഭൗതികശാസ്ത്ര വകുപ്പും അന്തരീക്ഷ ശാസ്ത്ര വകുപ്പും സംയുക്തമായി നടത്തുന്ന സെമിനാര്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വിസി പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
ഫ്രാന്‍സിലെ മൈന്‍സ് ടെലികോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ച പ്രഫ. സാബു തോമസിനെ ചടങ്ങില്‍ ആദരിച്ചു. ബംഗളൂരു രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫസര്‍ റെജി ഫിലിപ്പ്, ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസര്‍ രാധ പെരുമാള്‍ രാമസ്വാമി, തൃശൂര്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ ആന്‍ഡ് ഇലക്ട്രോണിക് ടെക്നോളജിയിലെ പ്രഫസര്‍ എസ്.എന്‍. പോറ്റി,
ഊട്ടി കോസ്മിക് റേ ലബോറട്ടറിയിലെ ഡോ. ഹരിഹരന് ബാലകൃഷ്ണന്, ഡോ. അനിത രവിശങ്കര്‍, ഡോ. ഹരിപ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 20ഓളം പ്രബന്ധങ്ങള്‍ ചടങ്ങില്‍ അവതരിപ്പിക്കും.