കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ലം-​​മ​​ക​​ര​​വി​​ള​​ക്ക് തീ​​ര്‍​ഥാ​​ട​​ന​​കാ​​ല​​ത്ത് എ​​ല്ലാ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും സു​​ഗ​​മ​​മാ​​യ ദ​​ര്‍​ശ​​നം ഒ​​രു​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും ദേ​​വ​​സ്വം മ​​ന്ത്രി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ചേ​​ര്‍​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യി.

എ​​ല്ലാ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കും സൗ​​ജ​​ന്യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​വ​​റേ​​ജി​​നു പു​​റ​​മേ തീ​​ര്‍​ഥാ​​ട​​ക​​ര്‍ മ​​ര​​ണ​​പ്പെ​​ട്ടാ​​ല്‍ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ന്‍ എ​​ല്ലാ സം​​വി​​ധാ​​ന​​വും ദേ​​വ​​സ്വം ബോ​​ര്‍​ഡ് ഒ​​രു​​ക്കും. വെ​​ര്‍​ച്വ​​ല്‍ ക്യൂ​​വി​​നു പു​​റ​​മേ പ​​തി​​നാ​​യി​​രം ഭ​​ക്ത​​രെ പ്ര​​വേ​​ശി​​പ്പി​​ക്കും. വെ​​ര്‍​ച്വ​​ല്‍ ക്യൂ ​​വ​​ഴി​​യു​​ള്ള 70,000 പേ​​ര്‍​ക്കു പു​​റ​​മേ​​യാ​​ണ് ദി​​വ​​സ​​വും 10,000 പേ​​ര്‍​ക്കു​​കൂ​​ടി ദ​​ര്‍​ശ​​ന​​സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​ത്.

സ്‌​​പോ​​ട്ട് ബു​​ക്കിം​​ഗി​​നു പ​​ക​​രം എ​​ന്‍​ട്രി പോ​​യി​​ന്‍റ് എ​​ന്ന പേ​​രാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ​​മ്പ, എ​​രു​​മേ​​ലി, പീ​​രു​​മേ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ത​​ത്സ​​മ​​യ ബു​​ക്കി​​ഗ് സൗ​​ക​​ര്യ​​മു​​ണ്ടാ​​കു​​ന്ന​​ത്. ഇ​​വി​​ടെ​​യെ​​ത്തി നേ​​രി​​ട്ട് ബു​​ക്ക് ചെ​​യ്യാം. ആ​​ധാ​​ര്‍, തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍​ഡു​​ക​​ള്‍ കാ​​ണി​​ച്ചാ​​ല്‍ മ​​തി​​യാ​​കും..

13,600 പോ​​ലീ​​സു​​കാ​​ര്‍, 1500 എ​​ക്കോ ഗാ​​ര്‍​ഡു​​ക​​ള്‍

മു​​മ്പ് ശ​​ബ​​രി​​മ​​ല​​യി​​ല്‍ ജോ​​ലി നോ​​ക്കി പ​​രി​​ച​​യ​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യ​​ട​​ക്കം 13,600 പോ​​ലീ​​സി​​നെ​​യാ​​ണ് ഇ​​ത്ത​​വ​​ണ നി​​യോ​​ഗി​​ക്കു​​ന്ന​​ത്. 1000 വി​​ശു​​ദ്ധി സേ​​നാം​​ഗ​​ങ്ങ​​ളെ പ​​രി​​ശീ​​ല​​നം ന​​ല്‍​കി നി​​യോ​​ഗി​​ക്കും. കാ​​ന​​ന​​പാ​​ത​​യി​​ല്‍ പാ​​ന്പ് പി​​ടി​​ത്ത​​ക്കാ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കും. എ​​ല്ലാ കു​​ളി​​ക്ക​​ട​​വു​​ക​​ളി​​ലും ഇ​​റി​​ഗേ​​ഷ​​ന്‍ വ​​കു​​പ്പ് സു​​ര​​ക്ഷാ​​വേ​​ലി​​ക​​ള്‍ നി​​ര്‍​മി​​ക്കും വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ല്‍ മു​​ന്ന​​റി​​യി​​പ്പ് ബോ​​ര്‍​ഡു​​ക​​ള്‍ സ്ഥാ​​പി​​ക്കും. നി​​ല​​യ്ക്ക​​ലി​​ല്‍ 1045 ടോ​​യ്‌​​ല​​റ്റു​​ക​​ളും പ​​മ്പ​​യി​​ല്‍ 580 ടോ​​യ്‌​​ല​​റ്റു​​ക​​ളും സ​​ന്നി​​ധാ​​ന​​ത്ത് 1005 ടോ​​യ്‌​​ല​​റ്റു​​ക​​ളു​​മൊ​​രു​​ക്കും.

ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​ര​​വും അ​​ള​​വും ശു​​ചി​​ത്വ​​വും ഉ​​റ​​പ്പാ​​ക്കാ​​ന്‍ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​വ​​കു​​പ്പും ലീ​​ഗ​​ല്‍ മെ​​ട്രോ​​ള​​ജി​​യും ല​​ഹ​​രി​​വ​​സ്തു​​ക്ക​​ളു​​ടെ ഉ​​പ​​യോ​​ഗം ത​​ട​​യാ​​ന്‍ എ​​ക്സൈ​​സും പോ​​ലീ​​സും പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ന​​ട​​ത്തും.

മ​​ര​​ക്കൂ​​ട്ടം​​മു​​ത​​ല്‍ സ​​ന്നി​​ധാ​​നം വ​​രെ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നാ​​യി 1000 സ്റ്റീ​​ല്‍ ക​​സേ​​ര​​ക​​ള്‍ സ്ഥാ​​പി​​ക്കും. കു​​ടി​​വെ​​ള്ളം, ഇ-​​ടോ​​യ്‌​​ല​​റ്റ് സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കും. കാ​​ന​​ന​​പാ​​ത​​യി​​ല്‍ വ​​നം​​വ​​കു​​പ്പ് 132 സേ​​വ​​ന​​കേ​​ന്ദ്ര​​ങ്ങ​​ള്‍​ക്കൊ​​പ്പം എ​​ലി​​ഫ​​ന്‍റ് സ്‌​​ക്വാ​​ഡ് ഉ​​ള്‍​പ്പെ​​ടെ 1500 എ​​ക്കോ ഗാ​​ര്‍​ഡു​​ക​​ളെ നി​​യോ​​ഗി​​ക്കും.

എ​​രു​​മേ​​ലി​​യി​​ല്‍ ആ​​റ​​ര ഏ​​ക്ക​​ര്‍ സ്ഥ​​ല​​ത്ത് പാ​​ര്‍​ക്കിം​​ഗ്

എ​​രു​​മേ​​ലി​​യി​​ല്‍ ഹൗ​​സിം​​ഗ് ബോ​​ര്‍​ഡി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ആ​​റ​​ര ഏ​​ക്ക​​ര്‍ സ്ഥ​​ലം പാ​​ര്‍​ക്കിം​​ഗി​​നാ​​യി വി​​നി​​യോ​​ഗി​​ക്കും. പ​​മ്പ​​യി​​ലും നി​​ല​​യ്ക്ക​​ലി​​ലും തി​​ര​​ക്ക് കൂ​​ടു​​മ്പോ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്യു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് ഇ​​വി​​ടം പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

നി​​ല​​യ്ക്ക​​ലി​​ല്‍ 10,000 വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു പാ​​ര്‍​ക്ക് ചെ​​യ്യാ​​ന്‍ ഇ​​ത്ത​​വ​​ണ സൗ​​ക​​ര്യ​​മൊ​​രു​​ക്കും. ഫാ​​സ് ടാ​​ഗ് നി​​ര്‍​ബ​​ന്ധ​​മാ​​ണ്. പ​​മ്പ ഹി​​ല്‍​ടോ​​പ്പ് , ച​​ക്കു​​പാ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ 2000 വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് പാ​​ര്‍​ക്ക് ചെ​​യ്യാം. ശ​​ബ​​രി​​മ​​ല സ്‌​​പെ​​ഷ​​ലാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ ദീ​​ര്‍​ഘ​​ദൂ​​ര സ​​ര്‍​വീ​​സു​​ക​​ള്‍ ഇ​​ത്ത​​വ​​ണ പ​​മ്പ​​വ​​രെ​​യെ​​ത്തും. നി​​ല​​യ്ക്ക​​ല്‍-​​പ​​മ്പ ചെ​​യി​​ന്‍ സ​​ര്‍​വീ​​സി​​നൊ​​പ്പം തേ​​നി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ നി​​ന്നും പ​​മ്പ​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ ന​​ട​​ത്തും.

സേ​​വ​​ന​​നി​​ര​​ത​​രാ​​യി ഡി​​വോ​​ട്ടീ​​സ് ഓ​​ഫ് ഡോ​​ക്ടേ​​ഴ്‌​​സ്

നി​​ല​​യ്ക്ക​​ല്‍, സ​​ന്നി​​ധാ​​നം, പ​​മ്പ, അ​​പ്പാ​​ച്ചി​​മേ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ കാ​​ര്‍​ഡി​​യോ​​ള​​ജി അ​​ട​​ക്ക​​മു​​ള്ള വി​​പു​​ല​​മാ​​യ ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​ങ്ങ​​ളൊ​​രു​​ക്കും. ഇ​​വി​​ട​​ങ്ങ​​ളി​​ല്‍ തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കാ​​യി പ്ര​​ത്യേ​​ക​​വാ​​ര്‍​ഡു​​ക​​ള്‍ തു​​റ​​ക്കും.

പാ​​മ്പു​​ക​​ടി ഏ​​ല്‍​ക്കു​​ന്ന​​വ​​ർ​​ക്ക് ആ​​ന്‍റി​​വെ​​നം അ​​ട​​ക്ക​​മു​​ള്ള ചി​​കി​​ത്സാ​​സം​​വി​​ധാ​​ന​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ലോ​​ക​​പ്ര​​ശ​​സ്ത​​നാ​​യ ന്യൂ​​റോ​​സ​​ര്‍​ജ​​ന്‍ രാം​​നാ​​രാ​​യ​​ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ദ​​ഗ്ധ​​രാ​​യ നൂ​​റി​​ലേ​​റെ ഡോ​​ക്ട​​ര്‍​മാ​​ര്‍ ഡി​​വോ​​ട്ടീ​​സ് ഓ​​ഫ് ഡോ​​ക്ടേ​​ര്‍​സ് എ​​ന്ന പേ​​രി​​ല്‍ സേ​​വ​​നം ചെ​​യ്യും.