എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ അം​ഗ​ത്തെ പ്ര​സി​ഡ​ന്‍റാ​ക്കി ഭ​ര​ണം ഇ​ട​തു​പ​ക്ഷം പി​ടി​ച്ച എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മാ​റ്റാ​ൻ 14ന് ​അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​മ​തി. 14ന് ​രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ഇ​തി​നാ​യി യോ​ഗം ചേ​രാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഡി​ഒ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ്‌ അം​ഗ​മാ​യി​രി​ക്കെ ഇ​ട​തു​പ​ക്ഷ പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യ സു​ബി സ​ണ്ണി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്.

ഹ​ർ​ജി സ്വീ​ക​രി​ച്ച ക​മ്മീ​ഷ​ൻ പ്രാ​ഥ​മി​ക ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ്ര​സി​ഡ​ന്‍റാ​യ കോ​ൺ​ഗ്ര​സ്‌ വി​മ​ത​യു​ടെ പി​ന്തു​ണ​യി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​ക്കി നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സി​പി​എ​മ്മി​ന് വേ​ണ​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യി​ൽ സി​പി​എം ആ​വ​ശ്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.