കോ​​ട്ട​​യം: കു​​മാ​​ര​​ന​​ല്ലൂ​​ര്‍, സം​​ക്രാ​​ന്തി, അ​​ടി​​ച്ചി​​റ മേ​​ഖ​​ല​​ക​​ളി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ന​​ട​​ക്കു​​ന്ന മോ​​ഷ​​ണ​​ങ്ങ​​ളി​​ല്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍ നി​​ന്നു​​ള്ള മോ​​ഷ്ടാ​​വി​​നു പ​​ങ്കു​​ള്ള​​താ​​യി ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചു. നി​​ര​​വ​​ധി മോ​​ഷ​​ണ​​ക്കേസു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ ത​​മി​​ഴ്‌​​നാ​​ട് സ്വ​​ദേ​​ശി പ​​ള​​നി​​സ്വാ​​മി കു​​മാ​​ര​​ന​​ല്ലൂ​​രി​​ല്‍ എ​​ത്തി​​യ​​താ​​യാ​​ണ് പോ​​ലീ​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന് അ​​റി​​യി​​ച്ചു ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സാ​​ണ് ജാ​​ഗ്ര​​താ​​നി​​ര്‍​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ത​​മി​​ഴ്നാ​​ട്ടി​​ല്‍​നി​​ന്നും കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി നി​​ര​​ന്ത​​രം മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​താ​​ണ് പ​​ള​​നി​​യു​​ടെ രീ​​തി. മോ​​ഷ​​ണ​​ത്തി​​നു​​ശേ​​ഷം തി​​രി​​കെ ത​​മി​​ഴ്‌​​നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യും ചെ​​യ്യും. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പു വി​​യ്യൂ​​ര്‍ ജ​​യി​​ലി​​ല്‍ നി​​ന്നും പു​​റ​​ത്തി​​റ​​ങ്ങി​​യ ഇ​​യാ​​ള്‍ കു​​മാ​​ര​​ന​​ല്ലൂ​​ര്‍, ഗാ​​ന്ധി​​ന​​ഗ​​ര്‍ മേ​​ഖ​​ല​​യി​​ല്‍ എ​​ത്തി ത​​മ്പ​​ടി​​ക്കു​​ന്ന​​താ​​യാ​​ണ് വി​​വ​​രം. ഇ​​യാ​​ള്‍​ക്കൊ​​പ്പം മ​​റ്റാ​​രെ​​ങ്കി​​ലു​​മു​​ണ്ടോ എ​​ന്ന കാ​​ര്യ​​ത്തി​​ല്‍ ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സി​​നു വ്യ​​ക്ത​​ത ല​​ഭി​​ച്ചി​​ട്ടി​​ല്ല. ഇ​​തു സം​​ബ​​ന്ധി​​ച്ചു പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.

വീ​​ടു​​ക​​ളും ക​​ട​​ക​​ളും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും കേ​​ന്ദ്രീ​​ക​​രി​​ച്ച് മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന പ​​ള​​നി​​ക്ക് കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലു​​മാ​​യി നി​​ര​​വ​​ധി മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സം​​ക്രാ​​ന്തി, കു​​മാ​​ര​​ന​​ല്ലൂ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ്യാ​​പ​​ക​​മാ​​യ രീ​​തി​​യി​​ല്‍ മോ​​ഷ​​ണം ന​​ട​​ന്നി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​തി​​നു സ​​മീ​​പ​​ത്തു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ പ​​ള​​നി​​യു​​ടെ സാ​​ന്നി​​ധ്യം തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. ഇ​​തോ​​ടെ ഈ ​​മോ​​ഷ​​ണ​​ങ്ങ​​ള്‍​ക്ക് പി​​ന്നി​​ല്‍ സ്ഥി​​രം കു​​റ്റ​​വാ​​ളി​​യാ​​യ പ​​ള​​നി​​യാ​​ണെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. പ​​ക​​ല്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ ഇ​​യാ​​ള്‍ വേ​​ഷം മാ​​റി ആ​​ക്രി പെ​​റു​​ക്കാ​​നും മ​​റ്റു​​മാ​​യി ക​​റ​​ങ്ങി ന​​ട​​ന്നു വീ​​ടു​​ക​​ള്‍ ക​​ണ്ടു​​വ​​ച്ച​​ശേ​​ഷം രാ​​ത്രി​​യി​​ലെ​​ത്തി​​യാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് കോ​​മ്പൗ​​ണ്ട് ഉ​​ള്‍​പ്പെ​​ടെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടാ​​ന്‍ സാ​​ധ്യ​​ത കു​​റ​​ഞ്ഞ സ്ഥ​​ല​​ങ്ങ​​ളാ​​യി​​രി​​ക്കും ഇ​​യാ​​ളു​​ടെ ഒ​​ളി​​ത്താ​​വ​​ള​​മെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​സ്എ​​ച്ച്ഒ ടി. ​​ശ്രീ​​ജി​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ള​​നി​​യെ സൂ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് സ​​ന്ദേ​​ശം പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. നാ​​ളു​​ക​​ള്‍​ക്കു മു​​മ്പ് സം​​ക്രാ​​ന്തി​​യി​​ല്‍ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു മോ​​ഷ​​ണ​​ങ്ങ​​ള്‍ പ​​തി​​വാ​​യി​​രു​​ന്നു. ഇ​​തോ​​ടെ പോ​​ലീ​​സ് ബോ​​ധ​​വ​​ത്ക​​ര​​ണ പ​​രി​​പാ​​ടി​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. പ​​ള​​നി​​യെ ആ​​രെ​​ങ്കി​​ലും ക​​ണ്ടാ​​ല്‍ പോ​​ലീ​​സി​​ല്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​ര്‍​ദേ​​ശം. ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​സ്എ​​ച്ച്ഒ - 9497947157, എ​​സ്‌​​ഐ 9497980320.