ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
1466476
Monday, November 4, 2024 6:08 AM IST
മുണ്ടക്കയം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി 16ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കായി ഏകദിന പരിശീലന പരിപാടി നടത്തി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ സൈലം ലേണിംഗ് ഫോറത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ നടന്ന പരിശീലന പരിപാടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബപർ സി.വി. അനിൽകുമാർ,
ഹെഡ്മാസ്റ്റർ എബ്രഹം പി. ജോസഫ്, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഭാരവാഹികളായ പി.എ. ഇബ്രാഹിംകുട്ടി, ആർ. ധർമകീർത്തി, അഭിലാഷ് ജോസഫ്, സൈലം റീജണൽ മാനേജർ നിതിൻ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
250ലധികം കുട്ടികൾ പങ്കെടുത്തു. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വിജയിക്കുന്ന കുട്ടികൾക്ക് പ്ലസ്ടു പഠനം പൂർത്തീകരിക്കുന്നതുവരെ പ്രതിമാസം ആയിരം രൂപ സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി.