പ​ന​ച്ചി​ക്കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​സ്തം​ഭ​ന​ത്തി​ലും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ര്‍ത്ത​ക​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ റീ​ത്ത് വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ബി​ജെ​പി പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി ലീ​ഡ​ര്‍ ജ​യ​ന്‍ ക​ല്ലു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​ണ് റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

മൂ​ന്നു​വ​ര്‍ഷം മു​ന്പ് പ​ണി പൂ​ര്‍ത്തി​യാ​ക്കി​യ ജ​ന​സേ​വാ കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ത്ത​തി​ലും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളെ ഭ​ര​ണ​സ​മി​തി അ​വ​ഗ​ണി​ക്കു​ന്ന​തി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കാ​ത്ത സ​ര്‍ക്കാ​ൻ ന​യ​ങ്ങ​ള്‍ക്കെ​തി​രേ​യു​മാ​ണ് പ്ര​തി​ഷേ​ധം. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. ജ​യ​കൃ​ഷ്ണ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മ മു​കു​ന്ദ​ന്‍, ഡോ. ​ലി​ജി വി​ജ​യ​കു​മാ​ര്‍, എ​ന്‍.​കെ. കേ​ശ​വ​ന്‍, പ്ര​സീ​ത സി. ​രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.