കോ​ട്ട​യം: എ​ഴു​പ​തു​ക​ളി​ൽ ര​ണ്ടേ​കാ​ല്‍ രൂ​പ​യ്ക്കു ക​ട​ല​ മേ​ടി​ച്ചു വി​ല്പ​ന തു​ട​ങ്ങി​യ ഒ​രാ​ള്‍ കോ​ട്ട​യ​ത്തു​ണ്ട്- പ​രീ​ത്. ര​ണ്ടേ​കാ​ല്‍ മാ​റി ക​ട​ല വി​ല 130 രൂ​പ​യാ​യി ഉ​യ​ര്‍ന്ന​പ്പോ​ഴും 65ന്‍റെ ചെ​റു​പ്പ​ത്തി​ല്‍ ക​ട​ല​വി​ല്പ​ന തു​ട​രു​ക​യാ​ണ് വേ​ളൂ​ര്‍ നാ​ലു​ക​ണ്ട​ത്തി​ല്‍ പ​രീ​ത്കു​ഞ്ഞ്. സ്വ​ന്ത​മാ​യി ഒ​രു കി​ട​പ്പാ​ടം പോ​ലു​മി​ല്ലാ​തി​രു​ന്ന പ​രീ​ത്, ക​ട​ല ക​ച്ച​വ​ടം ന​ട​ത്തി​യാ​ണ് ഇ​ന്നു​ള്ള​തെ​ല്ലാം നേ​ടി​യ​ത്.

53 വ​ര്‍ഷ​മാ​യി വ​യ​സ്‌​ക​ര​കു​ന്ന് റോ​ഡി​ല്‍ പാ​ലാ​മ്പ​ടം നാ​ല്‍ക്ക​വ​ല​യി​ലാ​ണ് പ​രീ​തി​ന്‍റെ ക​ച്ച​വ​ടം.
വേ​ളൂ​രി​ലെ വീ​ട്ടി​ല്‍നി​ന്നും രാ​വി​ലെ സൈ​ക്കി​ളി​ലാ​ണ് ക​ച്ച​വ​ട​ത്തി​ന് എ​ത്തു​ന്ന​ത്. 1970ലാ​ണ് പ​രീ​ത് ക​ട​ല ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്.

ആ​ദ്യം മ​ണ്ണെ​ണ്ണ സ്റ്റൗ​വി​ലാ​ണ് ക​ട​ല വ​റു​ത്തി​രു​ന്ന​ത്. മ​ണ്ണെ​ണ്ണ മാ​റി ഗ്യാ​സും ബാ​റ്റ​റി​യു​മാ​യ​പ്പോ​ഴും പ​രീ​ത്കു​ഞ്ഞു ക​ച്ച​വ​ട​ത്തി​ല്‍ സ​ജീ​വ​മാ​ണ്. എ​ന്നും രാ​വി​ലെ കോ​ട്ട​യ​ത്തെ​ത്തി ക​ട​ല​ മേ​ടി​ച്ച് ഉ​പ്പി​ട്ട് വ​യ്ക്കും. ഉ​ച്ച​ക​ഴി​യു​മ്പോ​ള്‍ ക​ട​ല വി​ല്പ​ന​യാ​രം​ഭി​ക്കും. അ​ടി​യ​ന്ത​രാ​വ​സ്ഥ​യും കോ​വി​ഡും പ്ര​ള​യ​വും അ​തി​ജീ​വി​ച്ച പ​രീ​ത് ദി​വ​സ​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും നി​ന്നാ​ണ് ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.

ജം​ഗ്ഷ​നി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ​രീ​തി​നെ ഇ​വി​ടെ​നി​ന്നു മാ​റ്റാ​ന്‍ ഒ​രി​ക്ക​ല്‍ ശ്ര​മം ന​ട​ന്നു. എ​ന്നാ​ല്‍, ആ​ളു​ക​ള്‍ ചേ​ര്‍ന്നു ത​ട​ഞ്ഞു. അ​തോ​ടെ പ​രീ​തി​ന്‍റെ സ്ഥാ​നം ഉ​റ​ച്ചു. നാ​ട്ടു​കാ​രും ജ​ന​ങ്ങ​ള്‍ക്കും പ​രീ​ത് സു​പ​രി​ചി​ത​നാ​ണ്. ഇ​ത്ര​യും കാ​ല​മി​വി​ടെ ക​ച്ച​വ​ടം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

65 വ​യ​സാ​യെ​ങ്കി​ലും വി​ശ്ര​മി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രീ​തി​ന്‍റെ ഭാ​ഷ്യം.