തൃ​​ക്കൊ​​ടി​​ത്താ​​നം: കു​​ടും​​ബ​​ങ്ങ​​ളെ ശ​​ക്തീ​​ക​​രി​​ക്കു​​ന്ന അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ​​യി​​ലൂ​​ടെ ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ന്നു​​കൊ​​ണ്ട് ജീ​​വി​​ത​​ത്തി​​ലെ എ​​ല്ലാ രം​​ഗ​​ങ്ങ​​ളി​​ലും മി​​ശി​​ഹാ​​യെ കാ​​ട്ടി​​ക്കൊ​​ടു​​ക്കു​​ന്ന മി​​ഷ​​ന​​റി​​മാ​​രാ​​യി ക്രൈ​​സ്ത​​വ​​ര്‍ മാ​​റ​​ണ​​മെ​​ന്ന് സീ​​റോ​​മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍. തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന ദേ​​വാ​​ല​​യ​​ത്തി​​ലെ ഇ​​ട​​വ​​ക ദി​​നാ​​ഘോ​​ഷ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ്. ഐ​​ക്യ​​ത്തി​​ന്‍റെ ശു​​ശ്രൂ​​ഷ​​യി​​ല്‍ ഒ​​റ്റ​​ക്കെ​​ട്ടാ​​യി​​നി​​ന്ന് സ​​ഹ​​ന​​ങ്ങ​​ള്‍ ശി​​ര​​സാ​​വ​​ഹി​​ച്ച് സ്‌​​നേ​​ഹ​​ത്തി​​ലൂ​​ടെ ക്രൈ​​സ്ത​​വ ജീ​​വി​​തം കെ​​ട്ടി​​പ്പടു​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യ്ക്ക് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വം വ​​ഹി​​ച്ചു. ഭ​​വ​​ന ര​​ഹി​​ത​​ര്‍ക്കാ​​യി ഇ​​ട​​വ​​ക നി​​ര്‍മി​​ച്ചു ന​​ല്‍കി​​യ നാ​​ലു ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ലു​​ക​​ളു​​ടെ വെ​​ഞ്ച​​രി​​പ്പും മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് നി​​ര്‍വ​​ഹി​​ച്ചു.

തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന വി​​കാ​​രി​​യും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മു​​ഖ്യ വി​​കാ​​രി​​ജ​​ന​​റാ​​ളു​​മാ​​യ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ട​​വ​​ക​​യി​​ല്‍ മൂ​​ന്നി​​ല്‍ കൂ​​ടു​​ത​​ല്‍ മ​​ക്ക​​ളു​​ള്ള കു​​ടും​​ബ​​ങ്ങ​​ളെ​​യും തൊ​​ണ്ണൂ​​റു​​വ​​യ​​സി​​ന് മു​​ക​​ളി​​ല്‍ ഉ​​ള്ള​​വ​​രേ​​യും വി​​വാ​​ഹ​​ത്തി​​ന്‍റെ ര​​ജ​​ത, സു​​വ​​ര്‍ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​വ​​രെ​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ മി​​ക​​വു പു​​ല​​ര്‍ത്തി​​യ​​വ​​രെ​​യും മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്‍കി ആ​​ദ​​രി​​ച്ചു.

മ​​ല​​പ്പു​​റം സ​​ബ് ക​​ള​​ക്‌​​ട​​ര്‍ ദി​​ലീ​​പ് കെ. ​​കൈ​​നി​​ക്ക​​ര സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഹ​​വി​​കാ​​രി ഫാ. ​​സാ​​വി​​യോ മാ​​നാ​​ട്ട്, ഫാ. ​​ജോ​​ണ്‍സ​​ണ്‍ മു​​ണ്ടു​​വേ​​ലി​​ല്‍, ഫാ. ​​ലൂ​​ക്കാ​​ച്ച​​ന്‍ വെ​​ട്ടു​​വേ​​ലി​​ക്ക​​ളം, സി​​സ്റ്റ​​ര്‍ അ​​ര്‍പ്പി​​ത സി​​എം​​സി, സി​​സ്റ്റ​​ര്‍ ബി​​ന്‍സി ജോ​​സ​​ഫ് എ​​സ്ഡി​​പി, കൈ​​ക്കാ​​ര​​ന്‍ ജോ​​സ​​ഫ് ജോ​​ബ് പു​​ളി​​മൂ​​ട്ടി​​ല്‍, ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ സി​​ബി​​ച്ച​​ന്‍ തോ​​പ്പി​​ല്‍, അ​​ഡ്വ. റോ​​യി തോ​​മ​​സ്, ഷി​​നു ജോ​​സ് മാ​​റാ​​ട്ടു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കു​​ന്നും​​പു​​റം ജം​​ഗ്ഷ​​നി​​ല്‍നി​​ന്നു പാ​​ര​​മ്പ​​ര്യ​​വ​​സ്ത്ര​​ങ്ങ​​ള്‍ അ​​ണി​​ഞ്ഞ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും മാ​​ലാ​​ഖ​​മാ​​രാ​​യി​​നി​​ന്ന കു​​ട്ടി​​ക​​ളും പേ​​പ്പ​​ല്‍ പ​​താ​​ക​​ക​​ള്‍ വീ​​ശി​​യും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ​​യു​​മാ​​ണ് മേ​​ജ​​ര്‍ ആ​​ര്‍ച്ച്ബി​​ഷ​​പ്പി​​നെ ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്ക് ആ​​ന​​യി​​ച്ച​​ത്.