കൂട്ടിക്കല്‍ മാലിന്യമുക്ത ടൗൺ
1466703
Tuesday, November 5, 2024 7:12 AM IST
കൂട്ടിക്കല്‍: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കൂട്ടിക്കല്‍ ടൗണിനെ മാലിന്യ മുക്ത ടൗണായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവർ പങ്കാളികളായി. ചടങ്ങില്‍ ടൗണില്‍ ചെടികള്‍ വച്ചുപരിപാലിക്കുന്ന സാലിക്കുട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂട്ടിക്കല്‍ ടൗണില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.